ബെംഗളൂരു : അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 7 മുതൽ 10 വരെ ഭാരതത്തിൻ്റെ ഉണർവിനും സമാധാനത്തിനുമായി 72 മണിക്കൂർ തുടർമാന ഓൺലൈൻ പ്രാർഥന നടക്കും. നവം. 7 ന് രാവിലെ 8 മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് അഖിലേന്ത്യാ ജനറൽ സൂപ്രണ്ട് റവ. പോൾ തങ്കയ്യ പ്രാർത്ഥന ഉദ്ഘാടനം ചെയ്യും. റവ. ഏബ്രഹാം തോമസ് (ജനറൽ സൂപ്രണ്ട്, SIAG), റവ. പാപ്പി തോമസ് (ജനറൽ സെക്രട്ടറി, SIAG), റവ. ഡോ. ആർ. സാമുവേൽ രാജ്, റവ. എം. തിമോത്തി റാവു, റവ. രജനീഷ് ജേക്കബ്, റവ. ഡി.മോഹൻ എന്നിവർ പ്രസംഗിക്കും.
എ.ജി അഖിലേന്ത്യാ പ്രയർ കോർഡിനേറ്റർ റവ. ഡോ. ഡി. ജസ്റ്റിൻ ജോൺ , വിവിധ റീജീയനിലെ കോർഡിനേറ്റർമാരായ റവ. എൻ. ജോസഫ് രാജൻ, റവ. ഡി. എസ്. ശദ്റക്ക്, റവ. ഡോ. എൽ. എച്ച്. ജാക്കി സിമ്റ്റ് എന്നിവർ നേതൃത്വം നൽകും. ദിവസവും രാവിലെ 6 മുതൽ 8 വരെയും വൈകിട്ട് 8 മുതൽ 10 വരെയും സംയുക്ത ആരാധനയും പ്രത്യേക പ്രാർഥനയും ഉണ്ടായിരിക്കും.