Important News

sabhavarthakal.com അഞ്ചാം വർഷത്തിലേക്ക് ….

sabhavarthakal.com അഞ്ചാം വർഷത്തിലേക്ക് …. തിരുവല്ല : ലോകമെമ്പാടുമുള്ള മലയാള പെന്തെക്കോസ്ത് സഭകളെ കോർത്തിണക്കി നിലവിൽ വന്ന sabhavarthakal.com അഞ്ചാം വർഷത്തിലേക്ക് ചുവട് വയ്ക്കുന്നു. സുവിശേഷീകരണത്തോടൊപ്പം സഭാവാർത്തകളും, ഒട്ടും തനിമ ചോരാതെ, പത്രധർമത്തിലധിഷ്ഠിതമായി ജനമധ്യത്തിൽ എത്തിക്കുക എന്നതാണ് ‘സഭാവാർത്തകൾ.കോം’ ന്റെ ദൗത്യം. സഭാവ്യത്യാസം കൂടാതെ ലോകമെമ്പാടുമുള്ള പെന്തെകൊസ്തു സമൂഹത്തിലെ കാലിക പ്രസക്തിയുള്ള സഭാ വാർത്തകൾ നിഷ്പക്ഷമായി, വേഗത്തിൽ, പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞ നാളുകളിലെന്ന പോലെ ‘സഭാവാർത്തകൾ.കോം’ പ്രതിജ്ഞാബദ്ധമാണ്. പ്രവർത്തന മികവിന്റെ നാല് വർഷത്തിനുള്ളിൽ തന്നെ പെന്തെക്കോസ്ത് മാധ്യമ രംഗത്ത് […]

sabhavarthakal.com അഞ്ചാം വർഷത്തിലേക്ക് …. Read More »

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി ചിങ്ങവനം : കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി. ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്. ഇനിയും ഒരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ല. എന്നാൽ മുൻപ് അറിയിപ്പ് ലഭിച്ച പ്രകാരം ശുശ്രുഷക സ്ഥലമാറ്റം ഉണ്ടായിരിക്കുന്നതാണ്.

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി Read More »

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പുറത്തിറക്കി

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പുറത്തിറക്കി മുളക്കുഴ : കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പുറത്തിറക്കി. സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിലാണ് തീരുമാനം കൈകൊണ്ടത്. സഭാ ഹാളുകൾ തുറക്കുന്നതിനനുസരിച്ച് സ്ഥലം മാറ്റം നടത്തുന്നതായിരിക്കും.

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പുറത്തിറക്കി Read More »

‘COVID-19’ : ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി

‘COVID-19’ : ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി കുമ്പനാട് : COVID-19 ന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി. ഹെബ്രോൻപുരത്ത് ഇന്ന് (ജൂൺ 9 ന്) നടന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പാസ്റ്റർമാരായ സി. സി. എബ്രഹാം (വൈസ് പ്രഡിഡന്റ്, ഷിബു നെടുവേലിൽ (സെക്രട്ടറി), ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ജോയിന്റ് സെക്രട്ടറി), ജി. കുഞ്ഞച്ചൻ (ജോയിന്റ്), പി. എം. ഫിലിപ്പ് (ട്രഷറർ എന്നിവർ സന്നിഹിതരായിരുന്നു.

‘COVID-19’ : ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി Read More »

കൊറോണ കാലത്തെ കണ്ണീർകണങ്ങൾ …

കൊറോണ കാലത്തെ കണ്ണീർകണങ്ങൾ … അപ്രതീക്ഷിത വാർത്തകളുമായി ദിനങ്ങൾ പുലരുമ്പോൾ, സൂര്യൻ ഉദിക്കാതിരുന്നാൽ മതിയായിരുന്നു എന്നാശിക്കാറുണ്ട്. അസ്തമിക്കാത്ത പ്രതീക്ഷകളും, അനേകായിരം സ്വപ്നങ്ങളുമായാണ് ലോകം 2020 നെ വരവേറ്റത്. എന്നാൽ പ്രതീക്ഷകൾ തെറ്റി, നല്ല നാളെയ്ക്കുള്ള പുതുവർഷ സ്വപ്‌നങ്ങൾ വെറും മരീചികകളായിരുന്നുവെന്ന് വിശ്വസിക്കാനാണ് മനുഷ്യന് ഇന്ന് ഇഷ്ട്ടം. ഈ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് ചരിത്രം എന്ത് വിശേഷിപ്പിച്ചാലും ആശ്ചര്യപ്പെടാനില്ല. അത്രയ്ക്ക് ഭീകരമായിരുന്നു കൊറോണ ദിനങ്ങൾ. വിശ്വാസി സമൂഹത്തിനും ഈ ദിനങ്ങൾ കണ്ണുനീർ സമ്മാനിക്കാതിരുന്നില്ല. എന്നാൽ ദുഃഖത്തിന്റെ നടുവിലും പ്രത്യാശയുമായി

കൊറോണ കാലത്തെ കണ്ണീർകണങ്ങൾ … Read More »

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)] EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും കൂടെ അതിജീവനത്തിന്റെ പാതയിലാണ് മുഴു ലോകവും. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല, കേരളവും വിശേഷാൽ പെന്തെക്കോസ്ത് സമൂഹവും. മനുഷ്യൻ, സാങ്കേതിക തികവിന്റെ നെറുകയിൽ എത്തിയെന്ന് സ്വയം അവകാശപ്പെടുകയും, ഇനിയും ഭൂഗോളവും താണ്ടി തന്റെ അതിർ വിസ്താരമാക്കുവാൻ ശ്രമം തുടരുന്നതിന്റെ

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)] Read More »

‘COVID-19’ : വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗരേഖയുമായി ശാരോൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ

‘COVID-19′ : വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗരേഖയുമായി ശാരോൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ തിരുവല്ല : കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ റെഗുലർ ക്ലാസ്സുകൾ തുടരുന്നതിന് തടസ്സം നേരിട്ടിരിക്കുന്നതിനാൽ അദ്ധ്യാപകർക്കും, സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കും പുതിയ മാർഗ്ഗ രേഖയുമായി ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസ്സോസിയേഷൻ. ഏകദേശം 25-30 വരെ പാഠങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളതിനാലും, മുൻ നിശ്ചയ പ്രകാരം വാർഷിക പരീക്ഷ നടത്തുവാൻ കഴിയാത്തതിനാലുമാണ് പുതിയ തീരുമാനങ്ങളിലേക്ക് അസോസിയേഷൻ ഭാരവാഹികൾ എത്തിച്ചേർന്നത്. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ജൂൺ 1 –

‘COVID-19’ : വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗരേഖയുമായി ശാരോൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ Read More »

error: Content is protected !!