India

ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് കൺവൻഷൻ ഫെബ്രു. 9-12 വരെ ചേപ്പാടിൽ

ചേപ്പാട് : ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് ആലപ്പുഴ കൺവൻഷൻ ഫെബ്രു. 9-12 വരെ ചേപ്പാട് പ്രത്യാശാദീപം ഗ്രൗണ്ടിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാ. എബ്രഹാം ജോർജ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ബി. മോനച്ചൻ, കെ. ജെ. തോമസ്, ഡോ. രാജു എം. തോമസ്, ജോൺസൺ സാമുവേൽ, ഷിബിൻ ജി. സാമുവേൽ, ഏ. ജി. ചാക്കോ, സിസ്. സൂസൻ തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് സുവിശേഷ യോഗങ്ങൾ, ഉപവാസ  പ്രാർത്ഥന, ,സൺഡേ സ്കൂൾ / PYPA  / സോദരി സമാജം വാർഷികങ്ങൾ, സംയുക്ത […]

ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് കൺവൻഷൻ ഫെബ്രു. 9-12 വരെ ചേപ്പാടിൽ Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന്റെയും  നോർത്തിന്ത്യാ മിനിസ്ട്രിയുടെയും  സംയുക്താഭിമുഖ്യത്തിൽ  ഭാരതത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന ‘Pray for Bharath’ ജനു. 26 രാത്രി 8 മുതൽ 11 വരെ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റും നോർത്തിന്ത്യാ മിനിസ്ട്രിയും സംയുക്തമായി  നേതൃത്വം നല്കുന്ന ‘Pray for Bharath’ ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം’ എന്ന പ്രാർത്ഥന യോഗം ജനുവരി 26 വൈകിട്ട് 8 മുതൽ 11 വരെ നടക്കും. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന നടക്കുന്നത്.   പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ രാജു കെ.തോമസ്  സൂററ്റ് മുഖ്യ പ്രഭാഷണം നടത്തും. സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രുഷ നയിക്കും. 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന്റെയും  നോർത്തിന്ത്യാ മിനിസ്ട്രിയുടെയും  സംയുക്താഭിമുഖ്യത്തിൽ  ഭാരതത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന ‘Pray for Bharath’ ജനു. 26 രാത്രി 8 മുതൽ 11 വരെ Read More »

ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു)

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്‌ഘാടനം ചെയ്തു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാ. വൈ. റെജി അദ്ധ്യക്ഷനായിരുന്ന ഉത്ഘടനയോഗത്തിൽ പാ. ഷിബു തോമസ് (അറ്റ്ലാന്റ) മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് കൗൺസിൽ സെ കട്ടറി പാസ്റ്റർ സജി ജോർജ് സങ്കീർത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യൂക്കേഷൻ

ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു) Read More »

കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി (ഐപിസി ശതാബ്ദി കൺവൻഷൻ 2024 ജനു. 14-21 വരെ) 

ഹെബ്രോൻപുരം : ‘നിന്റെ രാജ്യം വരേണമേ’ എന്ന പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – മത് അന്തർദേശീയ കൺവൻഷന് കുമ്പനാട് ഹെബ്രോൺപുരത്ത് അനുഗ്രഹീത സമാപ്തി. ഇന്ന് (ജനു. 22 ന്) കുമ്പനാട്ട് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടെ ജനു. 15 ന് ആരംഭിച്ച മഹായോഗം സമാപിച്ചു. സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് കർത്തൃമേശ നടത്തപ്പെട്ടത്. ഐ.പി.സി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ ഏബ്രഹാം കർത്തൃമേശയ്ക്ക് നേതൃത്വം നൽകി. പാ. തോമസ് ജോർജ് അദ്ധ്യക്ഷനായിരുന്നു. “നിന്റെ

കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി (ഐപിസി ശതാബ്ദി കൺവൻഷൻ 2024 ജനു. 14-21 വരെ)  Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനു. 23 ന്) ആരംഭിക്കും

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ ജനുവരി 23 മുതൽ 29 വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ നടക്കും. 23 ന് വൈകിട്ട് 5.30ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാ. സി. സി. തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. ശുശ്രൂഷക സമ്മേളനം, പവർ കോൺഫറൻസ്, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദ ദാന സമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ് യോഗം, സൺഡേസ്കൂൾ യുവജന സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.45 വരെ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനു. 23 ന്) ആരംഭിക്കും Read More »

എ. ജി. ദക്ഷിണ മേഖലയിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനു. 23ന്

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനുവരി 23 തിങ്കളാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ കാഞ്ഞിരംകുളം എ. ജി. ചർച്ചിൽ വച്ചു നടക്കും. ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ റ്റി. ജെ. ശാമുവേൽ, ഡിസ്ട്രിക്റ്റ് ട്രഷറർ പാസ്റ്റർ പി. കെ. ജോസ്, പാസ്റ്റർ ബി. കെ. ബൈജു എന്നിവർ ശുശ്രൂഷിക്കും. ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

എ. ജി. ദക്ഷിണ മേഖലയിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനു. 23ന് Read More »

ഐപിസി സണ്‍ഡേസ്‌കൂള്‍ മേഖലാ സമ്മേളനവും അധ്യാപക – വിദ്യാര്‍ത്ഥി സെമിനാറും ജനുവരി 26ന്

കുമ്പനാട് : ഐപിസി സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ മേഖല അധ്യാപക-വിദ്യാര്‍ത്ഥി സെമിനാറും വാര്‍ഷിക സമ്മേളനവും ജനുവരി 26ന് 9.30ന് തിരുവല്ല ഐപിസി പ്രെയര്‍ സെന്റര്‍ ഹാളില്‍ നടക്കും. ഐപിസി സീനിയര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും. എസ്ബി കോളജ് മുന്‍ അധ്യാപകന്‍ പ്രഫ. ഡോ. ജോര്‍ജ് മാത്യു, ബാല സുവിശേഷ പ്രവര്‍ത്തകന്‍ സാംസണ്‍ പി. ബേബി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 2022 ൽ പതിനഞ്ചാം ക്ലാസ്

ഐപിസി സണ്‍ഡേസ്‌കൂള്‍ മേഖലാ സമ്മേളനവും അധ്യാപക – വിദ്യാര്‍ത്ഥി സെമിനാറും ജനുവരി 26ന് Read More »

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാൻഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനു. 26 ന് ലഹരി വിരുദ്ധ ബോധവത്കരണ സുവിശേഷ റാലി

മാവേലിക്കര : PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാൻഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനു. 26 ന് ലഹരി വിരുദ്ധ ബോധവത്കരണ സുവിശേഷ റാലി നടക്കും. മാവേലിക്കരയിൽ രാവിലെ 9 മണിക്ക് ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്‌ഘാടന സന്ദേശം നൽകുന്ന സമ്മേളനത്തിൽ മാവേലിക്കര MLA ശ്രീ. എം. എസ്. അരുൺകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഇവാ. അജു അലക്സ് (PYPA സംസ്ഥാന പ്രസിഡന്റ്), പാ. മനു വർഗീസ് (PYPA ആലപ്പുഴ മേഖല പ്രസിഡന്റ്), പാ. അനീഷ് ചെങ്ങന്നൂർ, പാ. സനീഷ് എറമ്പത്ത്, പാ. ഷാജഹാൻ എന്നിവർ സന്ദേശങ്ങൾ നൽകും. മാവേലിക്കരയിൽ

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാൻഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനു. 26 ന് ലഹരി വിരുദ്ധ ബോധവത്കരണ സുവിശേഷ റാലി Read More »

കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് നടന്നു

തിരുവല്ല : കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് ജനു. 18 ന് നടന്നു. പാ. ഡോ. അലക്സ് ജോൺ (പ്രിൻസിപ്പാൾ) ന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പാ. ജോൺ തോമസ് (ഡയറക്ടർ) ബിരുദദാന ചടങ്ങിന് നേതൃത്വം നൽകി. പാ. പി. ജി. വർഗീസ് മുഖ്യാതിഥി ആയിരുന്നു. 46 വേദവിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം വിജയകരമായി അദ്ധ്യയനം പൂർത്തീകരിച്ചത്. ഡോ. ബാബു തോമസ്, ഡോ. സണ്ണി ഫിലിപ്പ്, പാ. കെ. വി. എബ്രഹാം, പാ. ജെയിംസ് വർഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. B.Th, Dip.Th, C.Th കോഴ്‌സുകളുടെ ബിരുദദാനചടങ്ങാണ് നടത്തപ്പെട്ടത്.

കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് നടന്നു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ തൃശൂർ ശക്തൻനഗറിൽ നടക്കും. പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ്, കെ. വി. ഷാജു, ബിജു ജോസഫ്, ജോസഫ് ടി, ജോസഫ്, പ്രിൻസ് തോമസ്, ദാനിയേൽ വില്യംസ്, റെജി ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. സെന്റർ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ Read More »

error: Content is protected !!