Nethru Varthakal

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 34 – മത് വാർഷിക സമ്മേളനം തൃശൂരിൽ നടന്നു

തൃശൂർ : ഭാരതത്തിൻ്റെ സർവ്വോന്മുഖമായ പുരോഗതിക്ക് ക്രൈസ്തവ മിഷനറിമാരുടെ പങ്ക് വിലയേറിയതാണെന്ന് ടി. എൻ. പ്രതാപൻ എം. പി. പ്രസ്താവിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 34 – മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതാപൻ. മെയ് 2ന് തൃശൂർ ഫുൾ ഗോസ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അക്കാദമി പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷനായിരുന്നു. ക്രൈസ്തവ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കെ. വി. സൈമൺ അവാർഡ് ഡോ. മാർ അപ്രേമിനും, ബൈബിൾ […]

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 34 – മത് വാർഷിക സമ്മേളനം തൃശൂരിൽ നടന്നു Read More »

ഐപിസി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു

പത്താൻകോട്ട്: ഐപിസി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. 2022 ഏപ്രിൽ രണ്ടിന് കൂടിയ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി ഡോ. ടൈറ്റസ് ഈപ്പൻ തുടരും. വൈസ് പ്രസിഡന്റായി പാസ്റ്റർ. എം എം ജോൺ, സെക്രട്ടറിയായി പാസ്റ്റർ റോജൻ കെ ജേക്കബ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ അജയ് കുമാർ, ട്രഷററായി ബ്രദർ.അശ്വനി കുമാർ എന്നിവരെ തിരഞ്ഞെടുത്തു. സ്റ്റേറ്റിലെ സീനിയർ ശുശ്രുഷകനായ പാസ്റ്റർ ജേക്കബ് ജോൺ സ്റ്റേറ്റിന്റെ പാട്രൻ ആയി

ഐപിസി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടായി പാ. ടി. ജെ. സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു

അടൂർ, പറന്തൽ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടായി പാ. ടി. ജെ. സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 22 ന് അടൂർ പറന്തൽ ഗ്രൗണ്ടിൽ നടന്ന മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ 70 – മത് കോൺഫറൻസിലാണ് തിരെഞ്ഞെടുപ്പ് നടന്നത്.1990 മുതൽ വിവിധ കാലഘട്ടങ്ങളിൽ ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട കുളത്തുപ്പുഴ തോപ്പിലയത്ത് ജോൺ സാമുവേൽ എന്ന പാ. ടി. ജെ. സാമുവേലിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നിയോഗം ഏ. ജി. യുടെ നേതൃനിരയിലേക്കുള്ള

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടായി പാ. ടി. ജെ. സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു Read More »

സംസ്ഥാന വയോ സേവന അവാർഡ് ഗിൽഗാൽ ആശ്വാസ ഭവന്

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന ക്ഷേമ രംഗത്ത് മികച്ച മാതൃക കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള 2021 ലെ പുരസ്കാരം ഗിൽഗാൽ ആശ്വാസ ഭവന് ലഭിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദുവാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ 21 വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഗിൽഗാൽ ആശ്വാസ ഭവൻ. മാനേജിങ് ട്രസ്റ്റി പാസ്റ്റർ ജേക്കബ് ജോസഫിന്റെയും (പ്രിൻസ് ) സൂപ്രണ്ട് ശോശാമ്മ ജേക്കബിന്റെയും നേതൃത്വത്തിൽ ഒരു കൂട്ടം യുവ സഹോദരങ്ങളുടെ ആത്മാർത്ഥമായ സേവനമാണ് ഈ പുരസ്കാരത്തിന് ഗിൽഗാൽ ആശ്വാസ

സംസ്ഥാന വയോ സേവന അവാർഡ് ഗിൽഗാൽ ആശ്വാസ ഭവന് Read More »

ഐ. പി. സി. സോദരി സമാജം കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര : ഐ. പി. സി. കൊട്ടാരക്കര മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ്, അടൂർ (പ്രസിഡന്റ്), ജെസ്സി തോമസ്, അഞ്ചൽ (വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ് സെക്രട്ടറി), ഏലിക്കുട്ടി ഡാനിയേൽ, കൊട്ടാരക്കര (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.  സംസ്ഥാന കൗൺസിൽ അംഗങ്ങളായി സഹോദരിമാരായ ആലീസ് ജോൺ റിച്ചാർഡ് (കൊല്ലം), മിനി ബിജുമോൻ (കലയപുരം), ഗ്രേസി ബിജു (പെരിനാട്), അന്നമ്മ മാത്യു (പത്തനാപുരം) എന്നിവർ തിരഞ്ഞെടുത്തു. മാർച്ച് 15 ന് കൊട്ടാരക്കര ബെർശേബ ഐ പി സി സഭയിൽ നടന്ന വാർഷീക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഐ. പി. സി. സോദരി സമാജം കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം Read More »

സി. ഇ. എം. ന് പുതിയ നേതൃത്വം (പാ. ജോമോൻ ജോസഫ് പ്രസിഡന്റ്, പാ. സാംസൺ പി. തോമസ് (സെക്രട്ടറി)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ സി. ഇ. എം. ന് പുതിയ നേതൃത്വം നിലവിൽ വന്നു. മാർച്ച് 5 ന് തിരുവല്ലയിൽ നടന്ന പൊതുയോഗത്തിലാണ് 2022 – ’24 ലേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തത്.പാ. ജോമോൻ ജോസഫാണ് പുതിയ C.E.M. പ്രസിഡന്റ്. പാ. ജോസ് ജോർജ്, പാ. എം. ജെ. വർഗീസ് (വൈസ് പ്രസിഡന്റ്), പാ. സാംസൺ പി. തോമസ് (സെക്രട്ടറി), ലിയോ രാജൻ (ജോയിന്റ് സെക്രട്ടറി), പാ. ടോണി തോമസ് (ട്രഷറർ), ജെഫിൻ

സി. ഇ. എം. ന് പുതിയ നേതൃത്വം (പാ. ജോമോൻ ജോസഫ് പ്രസിഡന്റ്, പാ. സാംസൺ പി. തോമസ് (സെക്രട്ടറി) Read More »

ശാരോൻ സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ്റെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പാ. ഏബ്രഹാം മന്ദമരുതി (ഡയറക്ടർ), പാ. ബ്ലസ്സൻ ജോർജ് (അസോ.ഡയറക്ടർ), റോഷി തോമസ് (ജനറൽ സെക്രട്ടറി), എബി ബേബി (അസോ. സെക്രട്ടറി), കെ.തങ്കച്ചൻ (ട്രഷറാർ), പ്രിൻസ് ജോസഫ് (എക്സാം കൺട്രോളർ), പാ. പി. എ. ചാക്കോച്ചൻ (ജനറൽ കോ-ഓർഡിനേറ്റർ), പാ. സനു ജോസഫ് (ട്രെയ്നിംഗ് കോ-ഓർഡിനേറ്റർ), പാ. റെജി പി. ശമുവേൽ (ഓർഗനൈസർ), പാ. സാം കോശി (ലിറ്ററേച്ചർ സെക്രട്ടറി), പാ.

ശാരോൻ സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ബിനു പി. ജോർജ്ജാണ് (ചർച്ച് ഓഫ് ഗോഡ്, അഹമ്മദി) പുതിയ റീജിയൻ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി പാ. സജി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്), റീജിയൻ പാസ്റ്ററായി പാ. തോമസ് ജോർജ്ജും (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) ചുമതല വഹിക്കും. ഷൈൻ തോമസ് (സെക്രട്ടറി), മാത്യൂസ് ജോൺ (ജോയിന്റ് സെക്രട്ടറി), ജോജി ഐസക്

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാസ്റ്റർ സജി ജോർജ് സെക്രട്ടറി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുളക്കുഴയിൽ നടന്ന 2022-24വർഷത്തിലെ കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ സജി ജോർജും ട്രഷറർ ആയി പാസ്റ്റർ ഫിന്നി ജോസഫും ജോയിന്റ് സെക്രട്ടറി ആയി പാസ്റ്റർ സാംകുട്ടി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. പ്രയർ ബോർഡ്‌ ഡയറക്ടറായി പാസ്റ്റർ ലൈജു നൈനാനും ക്രഡൻഷ്യൽ ബോർഡ് ഡയറക്ടറായി പാസ്റ്റർ ഷൈജു തോമസ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാസ്റ്റർ സജി ജോർജ് സെക്രട്ടറി Read More »

‘കോവിഡ് മാനദണ്ഡം പാലിച്ച് ഞാറാഴ്ചകളിൽ ആരാധന നടത്തുവാനുള്ള അനുവാദം നൽകണം’, മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ

കുമ്പനാട് : കോവിഡ് മാനദണ്ഡം പാലിച്ച് ഞാറാഴ്ചകളിൽ ആരാധന നടത്തുവാനുള്ള അനുവാദം നൽകണമെന്ന് ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഫെബ്രു. 3 ന് രേഖാമൂലം തങ്ങളുടെ പരാതി നല്കുകയായിരുന്നു.‘കോവിഡിന് എതിരായുള്ള പോരാട്ടത്തിൽ സഭ എന്നും സർക്കാറിനോടൊപ്പം സഹകരിച്ചിട്ടുണ്ട്. സഭയുടെ കീഴിലുള്ള 3,300 സഭകളും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നു. പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് ആരാധന സ്വാതന്ത്ര്യം ഞാറാഴ്ചകളിൽ നൽകണം. ആരാധനയ്ക്ക് മാത്രമായുള്ള നിയന്ത്രണം വേദനാജനകമായ നടപടിയാണ്.

‘കോവിഡ് മാനദണ്ഡം പാലിച്ച് ഞാറാഴ്ചകളിൽ ആരാധന നടത്തുവാനുള്ള അനുവാദം നൽകണം’, മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ Read More »

error: Content is protected !!