‘സഫലമീ യാത്ര…’ ( 03 )
പാ. തോമസ് ഫിലിപ്പ് , വെന്മണി
എന്റെ രാജകുമാരൻ
ഇതൊരു കുടുംബ വിചാരമാണ്. ഏകദേശം പത്തു വര്ഷങ്ങള്ക്കു മുൻപ്, 2006 സെപ്റ്റംബറിൽ ലോകത്തിലെ സാഹസിക പ്രേമികളെ പ്രത്യേകിച്ചും പ്രേക്ഷകരെ വേദനിപ്പിച്ച ഒരു വാർത്ത, ‘ആനിമൽ പ്ലാനറ്റ്’ എന്ന അന്താരാഷ്ട്ര ടിവി ചാനൽ പുറത്തു കൊണ്ടു വന്നു. പ്രശസ്ത ‘മുതല വേട്ടക്കാരൻ’, സ്റ്റീവ് ഇർവിൻ ഒരു സാഹസിക യാത്രയിൽ മൃത്യുവിന് ഇരയായി. ജീവിതത്തോടുള്ള, ദൈവത്തിന്റെ സൃഷ്ടികളോടുള്ള സ്റ്റീവിന്റെ അതുല്യ സാഹസിക ബന്ധങ്ങൾ, ലോകം മുഴുവൻ അദ്ദേഹത്തെ പ്രിയങ്കരനായി തീർത്തു.
അദ്ദേഹത്തിന്റെ മരണം കഴിഞ്, അദ്ദേഹത്തിന്റെ പ്രിയ പത്‌നി ടെറിയെ മാധ്യമങ്ങൾ കണ്ടുമുട്ടി. കണ്ണുനീരോടെ ടെറി പറഞ്ഞ വാക്കുകൾ, അവരുടെ സ്റ്റീവുമായുള്ള ബന്ധത്തെ വരച്ചു കാട്ടി. അവർ പറഞ്ഞു, “I have lost my prince”, “എന്റെ രാജകുമാരനെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു”. തന്റെ ഭർത്താവിനെ ഇതിനേക്കാൾ തീക്ഷണമായി എങ്ങനെ പറയുവാൻ കഴിയും.
യഥാർത്ഥത്തിൽ കുടുംബ ബന്ധങ്ങളിൽ, ഇഴകൾ അകന്നു മാറുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റും. പഴിചാരലുകളും, കുറ്റപ്പെടുത്തലുകളും, വ്യർത്ഥമായ ബന്ധങ്ങളുമെല്ലാം ക്രിസ്തീയ കുടുംബങ്ങളെ പോലും ബാധിക്കുന്നു.
കുടുംബ ബന്ധങ്ങളിൽ “എന്റെ രാജകുമാരനും”, “എന്റെ രാജകുമാരിയും”എന്ന ബന്ധം, ദൈനം ദിനം വളരുവാൻ താഴെ രേഖപെടുത്തിയിരുക്കുന്നത് സഹായകമാകും എന്ന് കരുതുന്നു. “Listen” (കേൾക്കുക) – ഭയം കൂടാതെ ഹൃദയാന്തര്‌ദയഹൃദയങ്ങൾ സന്തോഷവും സന്താപവും പങ്കിടുവാൻ ആർദ്ര നേരങ്ങൾ കണ്ടെത്തുക. വേദപുസ്തകം പറയുന്ന കടപ്പാടുകൾ സന്തോഷത്തോടെ നിർവഹിക്കുക. ദൈവമായുള്ള ബന്ധത്തിൽ വിട്ടുവീഴ്ചകളും, അനുരഞ്ജനങ്ങളും ചെയ്യാതിരിക്കുക.
ഭർത്താക്കന്മാരെ, ഭാര്യമാർക്ക് ഒരു രാജകുമാരനായി മാറുക.