‘സഫലമീ യാത്ര…’ – (50)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഇന്ന്
ജീവിത വിജയത്തിനും, പ്രചോദനത്തിനുമായി ഒട്ടേറെ കോൺഫറൻസുകളും, സെമിനാറുകളും ഇന്ന് നടന്ന് വരുന്നു. അതിന് വേണ്ടി സമയവും,ധനവും ചിലവിടുവാൻ മടിക്കുന്നില്ല. പക്ഷെ ഒരുപാട് തത്വശാസ്ത്രങ്ങളൊന്നുമില്ലാതെ നടന്ന ഒരു കൂട്ടായ്മയിൽ വിജയത്തിനുതകുന്നപ്രബോധനപരമായ ഒരു ശുശ്രുഷകന്റെ വാക്കുകൾക്ക് ചെവി കൊടുക്കുക. ജീവിത വിജയങ്ങൾക്ക് ഏറ്റവും നല്ല തത്വങ്ങളിൽ വലിയതൊന്ന്, “ഇപ്പോൾ തന്നെ, ഇന്ന് തന്നെ ചെയ്യുക” (Do it now) നാളകളിലേക്ക് മാറ്റി വയ്ക്കാതെ ഇന്ന് ചെയേണ്ടത് ഇന്ന് തന്നെ നിറവേറ്റിയാൽ നേട്ടങ്ങൾമാത്രമാണ് ഉണ്ടാകുക. വളരെ പ്രസിദ്ധമായ ഒരു സുഭാഷിതമുണ്ട്. സമയത്ത് ചെയുന്ന ഒരു തുന്നൽ ഒമ്പത് തുന്നലുകൾ അധികം ചെയുന്നതിൽ നിന്ന്നിങ്ങളെ രക്ഷിക്കും.
എബ്രായർ മൂന്നാം അധ്യായത്തിൽ ഈ ചിന്തയുടെ തികഞ്ഞ പ്രായോഗിക തലം ദർശിക്കാം. “ഇന്ന്” എന്ന വാക്കിലൂടെ ഈ ചിന്തയുടെപ്രായോഗികതയെ ലേഖന കർത്താവ് ഫലപ്രദമായി ഉപയോഗിക്കുന്നു. “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ …” (വാക്യം 8); ഇന്ന്എന്ന് പറയുന്നിടത്തോളം നാൾ തോറും അന്യോന്യം പ്രബോധിപ്പിച്ചു കൊൾവിൻ…(വാക്യം 13)
എത്ര നാൾ കൊണ്ട് വാഗ്ദത്തനാട് യിസ്രായേൽ ജനം എത്തിപ്പെടുമായിരുന്നു എന്ന് നാമറിയുന്നില്ല. പക്ഷെ തക്കസമയം അനുസരിക്കായ്കയാലാണ്നാല്പത് സംവത്സരം യാത്ര നീണ്ടത് എന്നത് സത്യം. ഒരു തലമുറ മുഴുവനായും അവകാശം നഷ്ടമാക്കി.
ദൈവീക നിയോഗങ്ങൾക്കും, കല്പനകൾക്കും മുന്നിൽ, വൈകിക്കാതെ “അതെ കർത്താവേ” എന്ന് പ്രതികരിക്കുക. നിങ്ങൾ വിജയിയാകും.വിശദാംശങ്ങൾ കാത്തു നില്കാതെ, കാലതാമസം കൂടാതെ പറയുക, ‘അതെ കർത്താവേ”
ഇപ്പോൾ തന്നെ, അല്ലെങ്കിൽ നാളെയത് ഇന്നലെയാകും.