ക്രിസ്ത്യൻ മിഷനറിമാർക്ക് വേണ്ടിയുള്ള ആദ്യ വിമാന കമ്പനി ചിറക് വിരിക്കുന്നു : JUDAH 1
ടെക്സാസ് : ഡെനിസണിലുള്ള നോർത്ത് ടെക്സാസ് മുനിസിപ്പൽ എയർപോർട്ടിൽ നിന്നും ക്രിസ്ത്യൻ മിഷനറിമാർക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ വിമാനം JUDAH 1 ഈ വേനൽക്കാലത്തു പറന്നുയരുവാൻ തയ്യാറെടുക്കുന്നു. MD-83 അടക്കം 10 വിമാനങ്ങളുടെ ഒരു സ്രേണിയുമായാണ് ലാഭരഹിത യാത്രയ്ക്കൊരുങ്ങുന്ന JUDAH 1 അണിയറയിൽ ഒരുങ്ങുന്നതെന്ന് സ്ഥാപകൻ പാ. എവെരെറ്റ് ആരോൺ പ്രസ്താവിച്ചു. ലോകമെമ്പാടും ക്രിസ്ത്യൻ മിഷനറിമാർക്ക്, മിഷൻ യാത്രകൾക്ക് വേണ്ടി മാത്രമായിരിക്കും വിമാനം പറക്കുക. എത്ര ലഗ്ഗേജ് കൂടെ കരുതാമോ, അത്രയും തന്നെ സൗജനമായി വിമാനം വഹിക്കും.
മെക്സിക്കോയിലെ മിഷൻ യാത്രയ്ക്കിടയിൽ കുഞ്ഞുങ്ങൾക്ക് സൗജനമായി വൈദ്യ സഹായം എത്തിക്കുവാൻ പാ. ആരോണിന് കഴിയാഞ്ഞതാണ് ഇങ്ങനെയൊരു ആശയം ഉടലെടുക്കുവാൻ ഹേതുവായത്. വിമാനത്തിന്റെ ജനാലകളിൽ വേദവചനങ്ങളും, ഭിത്തികളിൽ വേദ ചിത്രങ്ങളും പതിപ്പിക്കും. ‘God Force’ ന്റെ ചുരുക്ക നാമമായ ‘GF’ വിമാന അക്കങ്ങളിൽ കൂട്ടി ചേർക്കും. ‘Your hands, God’s love, Our wings’ എന്നതായിരിക്കും വിമാന കമ്പിനിയുടെ ആപ്ത വാക്യം. FAA യുടെ അംഗീകാരം ലഭിച്ചാലുടൻ JUDAH 1 ക്രിസ്ത്യൻ മിഷനറി ദൗത്യങ്ങളിൽ ചിറക് വിരിക്കുമെന്ന് പാ. ആരോൺ കൂട്ടിച്ചേർത്തു.