ഐപിസി കുവൈറ്റ് റീജിയന് 2019 – ’22 ലേക്ക് പുതിയ നേതൃത്വം
(പാ.പി. ജി. എബ്രഹാം പ്രസിഡന്റ്, പാ. ജെയിംസ് തെങ്ങുംപള്ളിൽ സെക്രട്ടറി, ജേക്കബ് മാമ്മൻ ട്രഷറർ)
കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയന് 2019 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഒക്ടോബർ 9 ന് നടത്തപ്പെട്ട പൊതുയോഗത്തിൽ പാ.പി. ജി. എബ്രഹാമിനെ പ്രസിഡന്റായും, പാ. ജെയിംസ് തെങ്ങുംപള്ളിലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പാ. സാമുവേൽകുട്ടിയാണ് വൈസ് പ്രസിഡന്റ്. പാ. റെജി പി. ജോർജ്കുട്ടി, ജോസ് വർഗീസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി സേവനാമനിഷ്ഠിക്കും. ജേക്കബ് മാമ്മനാണ് പുതിയ ട്രഷറർ. തോംസൺ കെ.വർഗീസ് (പബ്ലിസിറ്റി കൺവീനർ), പാ. എബ്രഹാം തോമസ് (ജോയിന്റ് കൗൺസിൽ പേട്രൺ), പാ. സന്തോഷ് തോമസ്, ഫിന്നി ചെറിയാൻ ജോർജ് (ഇരുവരും ജനറൽ കൗൺസിൽ അംഗങ്ങൾ), ജിജി ഫിലിപ്പ് (ഓഡിറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ
(വാർത്ത : തോംസൺ കെ. വർഗീസ്)
Post Views: 257