ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2020, സഭാദ്ധ്യക്ഷൻ പാ. വി. എ. തമ്പി ഉത്ഘാടനം ചെയ്തു
(‘സുവിശേഷത്തിന് മാത്രമേ കാലഘട്ടത്തെ നേരിടുവാൻ കഴിയുകയുള്ളൂ’, പാ. വി. എ. തമ്പി)
ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2020, ചിങ്ങവനത്ത് ആരംഭിച്ചു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പി മഹായോഗം ഉത്ഘാടനം ചെയ്തു. ‘കർത്താവിന്റെ വരവിനായി ഒരുങ്ങിയിരിക്കുന്നവർ തങ്ങളുടെ സുവിശേഷ ദൗത്യം മറക്കരുത്; സുവിശേഷത്തിന് മാത്രമേ കാലഘട്ടത്തെ നേരിടുവാൻ കഴിയുകയുള്ളൂ,’ ഉത്ഘാടന പ്രസംഗത്തിൽ പാ. വി. എ. തമ്പി ഉത്ബോധിപ്പിച്ചു. പാ. തോമസ്കുട്ടി, നിലമ്പൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ പാ. ബിജു സി. എക്സ് മുഖ്യ പ്രസംഗകനായിരുന്നു. പാസ്റ്റർമാരായ വി. ഓ. തോമസ്, ടി. എം. കുരുവിള, എം. കെ. വർഗീസ്, വിജി കുര്യൻ എന്നിവർ പ്രാർത്ഥിച്ചു. പാ. ജേക്കബ് പ്രാരംഭത്തിൽ വചനശുശ്രുഷ നിർവഹിച്ചു.
പാസ്റ്റർമാരായ ആർ. എബ്രഹാം, വൈ. യോഹന്നാൻ, ടിനു ജോർജ്, ബിനു തമ്പി, അനീഷ് തോമസ്, സ്റ്റീഫൻ ജേക്കബ്, പ്രിൻസ് തോമസ് റാന്നി, റെജി കുര്യൻ (ദോഹ), ടി. എം. കുരുവിള, ബിജു തമ്പി, ഡോ. എബി പി. മാത്യു എന്നിവരാണ് മറ്റ് മുഖ്യ പ്രസംഗകർ.
പൊതുയോഗം, സഹോദരി സമ്മേളനം, ശുശ്രുഷക സമ്മേളനം, മിഷൻ ചലഞ്ചു, സൺഡേ സ്കൂൾ / YPCA വാർഷികം, ജനറൽ ബോഡി മീറ്റിങ് എന്നിവ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന YPCA യുടെ നേതൃത്വത്തിൽ ജനുവരി 11 ന് പവർ കോൺഫറൻസ് നടത്തപ്പെടും.
ലോർഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ. ബി., പാ. ബിജു വർഗീസ് എന്നിവരോടൊപ്പം ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.
ജനുവരി 12 ന് നടത്തപ്പെടുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി മഹാസമ്മേളനം സമാപിക്കും.
(വാർത്ത : പാ. ലിജോ ജോസഫ് തടിയൂർ )