ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്ഘാടനം ചെയ്തു
പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97 – മത് ജനറൽ കൺവൻഷൻ പ്രത്യാശ നഗറിൽ, ദൈവസഭ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി ഉത്ഘാടനം ചെയ്തു. “ദൈവസഭ ഒരു ഭടനെപോലെ ഏത് സമയത്തും ഒരുങ്ങിയിരിക്കണം” പാ. ഡോ. കെ. സി. സണ്ണികുട്ടി ഉത്ഘാടന സന്ദേശത്തിൽ അറിയിച്ചു. തിമോത്തിയോസിനോട് പൗലോസ് ഓർമ്മിക്കുന്നത് പോലെ ഒരു ഭടനെ പോലെ ഒരു ഭക്തൻ എന്നും പരിശീലനം സിദ്ധിച്ചിരിക്കണം. ഒരു കൃഷിക്കാരനെ പോലെ, എന്നും ഒരു വിശ്വാസി കൊയ്ത്തിന് വേണ്ടി തയ്യാറായിരിക്കണം, അദ്ദേഹം തുടർന്നു. എഡ്യൂക്കേഷൻ ഡയറക്ടർ പാ. എൻ. എ. തോമസ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പാ. രാജു ആനിക്കാട് മുഖ്യ പ്രസംഗകനായിരുന്നു. ‘ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക’ എന്നതാണ് കൺവൻഷൻ ചിന്താ വിഷയം. ഡോ. ബ്ലെസ്സൺ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
ശുശ്രുഷക സമ്മേളനം, കാത്തിരിപ്പ് യോഗം, ബൈബിൾ പഠനം, മിഷൻ ചലഞ്ച്, യുവജന / സൺഡേ സ്കൂൾ സമ്മേളനം, സ്നാനം, സഹോദരി സമ്മേളനം, സാംസ്കാരിക സമ്മേളനം, ബൈബിൾ കോളേജ് ഗ്രാഡുവേഷൻ, സംയുക്ത ആരാധന, തിരുവത്താഴം, വിവിധ ഡിപ്പാർട്മെന്റുകളുടെ സംയുക്ത മീറ്റിങ്, സംഗീത സായാഹ്നം, എന്നിവ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 26 ന് നടത്തപ്പെടുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി മഹായോഗം സമാപിക്കും.