ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (66) അക്കരനാട്ടിൽ
കോട്ടയം : ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (ഗുഡ്ന്യൂസ് രാജു – 66) ഇന്ന് (ജനുവരി 23 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. ഗുഡ്ന്യൂസ് മുൻ ചെയർമാൻ പരേതനായ വി. എം. മാത്യുവിന്റെ മൂത്ത മകനായ രാജു, നിലവിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, ശാലേം ട്രാക്ട് സൊസൈറ്റി സെക്രട്ടറിയുമാണ്.
കോട്ടയം ഞാലിയാകുഴി പോളച്ചിറയിൽ കുടുംബാംഗമായ രാജു മാത്യു, ഭാര്യ ഡെയ്സി ദമ്പതികൾക്ക് രണ്ട് മക്കൾ : ബ്ലെസ്സൻ മാത്യു, ബ്ലെസ്സി അഭിലാഷ്
സംസ്കാരം പിന്നീട്.
sabhavarthakal.com മാധ്യമ കുടുംബത്തിന്റെ പ്രത്യാശയും അനുശോചനവും രേഖപെടുത്തുന്നു. പ്രിയപെട്ടവരെ ദൈവം ആശ്വസിപ്പിക്കട്ടെ.
Post Views: 452