97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷന് തിരുവല്ല രാമൻച്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ അനുഗ്രഹീത സമാപനം. ഇന്ന് (ജനുവരി 26 ന്) സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സമാപന സമ്മേളനത്തിൽ പുതിയ കൗൺസിൽ അംഗങ്ങളുടെ ഭാരവാഹിത്വം പ്രഖ്യാപിക്കപ്പെട്ടു. പാ. സി. സി. തോമസ് സമാപന സന്ദേശം നൽകി. ജോസഫ് മറ്റത്തുകാല നന്ദി പ്രകാശിപ്പിച്ചു.ആയിരങ്ങൾ പങ്കെടുത്ത കർത്തൃമേശ ശുശ്രുഷയ്ക്ക് പാ. എം. കുഞ്ഞപ്പി നേതൃത്വം നൽകി. പാ. തോമസ് എം. പുളിവേലിൽ സങ്കീർത്തന ശുശ്രുഷയും പാ. രാജൻ പി. സ്കറിയ വചന ശുശ്രുഷയും നിർവഹിച്ചു. നേരത്തെ നടന്ന സംയുക്ത ആരാധനയിൽ പാ. ജെ. ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജനുവരി 20 ന് സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്ഘാടനം ചെയ്ത മഹാസമ്മേളനത്തിന്റെ ചിന്താവിഷയം ‘വിശ്വാസത്തിൽ നിലനില്പിൻ’ എന്നതായിരുന്നു. പാസ്റ്റർമാരായ വി. ഒ. വർഗീസ്, ജോൺ തോമസ്, ഡാനി ജോസഫ്, ജെയ്സ് പാണ്ടനാട്, ജോ കുര്യൻ, കാനം അച്ചൻ, പി. സി. ചെറിയാൻ, ജോൺസൺ സ്കറിയ, അനീഷ് ഏലപ്പാറ, എ. ടി. ജോസഫ്, പി. ആർ. ബേബി, ഡോ. ഒലിവർ സുബ്രവോ, ഡോ. ഷിബു കെ. മാത്യു, റെജി ശാസ്താംകോട്ട, എന്നിവരായിരുന്നു മറ്റ് മുഖ്യ പ്രസംഗകർ.കൺവൻഷന് മുന്നോടിയായി ശുശ്രുഷക സമ്മേളനം നടത്തപ്പെട്ടു. പവ്വർ കോൺഫറൻസ്, സഹോദരീ സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദദാനസമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ്വ് യോഗം, സണ്ടേസ്കൂൾ യുവജന വാർഷിക സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിക്കപ്പെട്ടു. പതിനൊന്ന് പേർ സ്നാനപ്പെട്ടു.ജനറൽ കൺവൻഷന് റവ. സി. സി. തോമസ് ജനറൽ കൺവീനറായും പാസ്റ്റർമാരായ വൈ. റെജി, ജെ.ജോസഫ് എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരായും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു. കൺവൻഷന്റെ എല്ലാ ദിവസവും ഭക്ഷണക്രമീകരണവും, ദൂരസ്ഥലങ്ങളിൽ നിന്നു വന്നവർക്ക് താമസ സൗകര്യവും, വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. പാ. അനീഷ് ഏലപ്പാറയുടെ നേതൃത്വത്തിൽ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകിയ കൺവൻഷൻ ക്വയറിനോടൊപ്പം പ്രശസ്ത ഗായകരായ ഡോ. ബ്ലെസ്സൻ മേമന, ഇമ്മാനുവേൽ കെ. ബി., ജോസ് പെണ്ണുക്കര, പെർസിസ് ജോൺ എന്നിവർ കൺവൻഷന്റെ ഭാഗമായി.
മറ്റ് മാധ്യങ്ങളോടൊപ്പം sabhavarthakal.com മഹാസമ്മേളനം തത്സമയം പ്രക്ഷേപണം ചെയ്തു.
(വാർത്ത : പാ. ഷൈജു തോമസ് ഞാറയ്ക്കൽ)