അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ് പ്രവചനത്തിന്റെ നിവർത്തിയോ ?
വാഷിംഗ്ടൺ D. C. : ഫെബ്രുവരി 13 ന് അമേരിക്കൻ സമോവ നാഷണൽ പാർക്കിൽ പുറത്തിറക്കിയ പുതിയ കാൽ ഡോളർ അമേരിക്കൻ വെള്ളി നാണയം യെശയ്യാവ് പ്രവചനത്തിന്റെ നിവർത്തിയാണെന്ന് വേദപഠിതാക്കൾ. എല്ലാ വർഷവും വിപണിയിലെത്തുന്ന അഞ്ച് പുതിയ കാൽ ഡോളർ വെള്ളി നാണയങ്ങളിൽ ഒന്നാണ് വവ്വാലിന്റെ വകഭേദമായ നരിച്ചീറിന്റെ രൂപകല്പനയുമായി ഇപ്പോൾ കൈകളിലെത്തുന്നത്. അമേരിക്കൻ ചരിത്രത്തിൽ തങ്ങളുടെ നാണയത്തിൽ വവ്വാലുകൾ സ്ഥാനം പിടിക്കുന്നത് ആദ്യമായിട്ടാണ്.
U.S. ട്രഷറി വർഷങ്ങൾക്ക് മുൻപ് തന്നെ ഇങ്ങനെയൊരു കാൽ ഡോളർ വെള്ളി നാണയ രൂപകൽപന ചെയ്തിരുന്നുവെങ്കിലും, ഇന്നത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ നാണയത്തിലെ പ്രതിശ്ചായ യെശയ്യാ പ്രവചനത്തിലെ വാക്കുകളുമായി അന്ത്യ നാളുകളിലെ ഓർമ്മകളുണർത്തുന്നു.
നാണയത്തിന്റെ ഒരു വശത്ത് 1932 മുതൽ നിലവിലുള്ള ജോർജ് വാഷിങ്ങ്ടണിന്റെ രൂപകല്പനയാണ് കാണുന്നത്. എന്നാൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത് നാണയത്തിന്റെ എതിർവശത്ത് കാണുന്ന തന്റെ കുഞ്ഞുമായി തൂങ്ങി കിടക്കുന്ന സമോവൻ വവ്വാലിന്റെ ചിത്രമാണ്. ഹവായ്യിയിൽ നിന്നും 2600 മൈൽ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു അമേരിക്കൻ ദേശീയ പാർക്കാണ് സമോവയിലുള്ളത്. ഏകദേശം 3 അടി വരെ ചിറകിന്റെ വിസ്തീർണമുള്ള സമോവൻ വവ്വാലുകൾ വേറെ ഫിജിയിൽ മാത്രമാണ് കണ്ട് വരുന്നത്.
കൊറോണ വൈറസിന്റെ ആരംഭം കുറിച്ച ചൈനയിലെ വുഹാൻ വെറ്റ് മാർക്കറ്റ്, വവ്വാലുകളുടെ ഉപഭോഗം കൊണ്ട് പ്രസിദ്ധമായതാണ് ഇപ്പോൾ ഇങ്ങനെ ചിന്തിക്കുവാൻ കാരണം.
അന്ത്യ നാളുകളിൽ മനുഷ്യൻ പാറകളുടെ ഗഹ്വരങ്ങളിലും വിള്ളലുകളിലും ഒളിക്കുമെന്നും അവർ വെള്ളിയും പൊന്നും കൊണ്ടുണ്ടാക്കിയ മിഥ്യാമൂർത്തികളെ നരിച്ചീറിന് എറിഞ്ഞ് കളയുമെന്ന് യെശയ്യാവ് പ്രവചിച്ചിരിക്കുന്നു.
‘യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു, തങ്ങൾ നമസ്കരിപ്പാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും’, യെശയ്യാവ് : 2 : 20, 21
ഇന്ന് ലോകത്തരങ്ങേറുന്ന സംഭവങ്ങൾ ഈ വാക്യപ്രകാരമാണെന്നാണ്, സീയോൻ മലയിലെ ദാവീദ് രാജാവിന്റെ ശവകുടീരത്തിന്റെ റബ്ബിയായ, റബ്ബി യോസഫ് ബെർജറിന്റെ അഭിപ്രായം. ലോകചരിത്രത്തിൽ മനുഷ്യൻ ഇതുപോലെ ഭവനങ്ങളിൽ ഒളിച്ചത് ഇന്ന് വരെയുണ്ടായിട്ടില്ല. ‘യഹോവയുടെ നാൾ’ ന്റെ മുൻപ് നടക്കേണ്ട പ്രധാന സംഭവങ്ങളിൽ ഒന്നാണ് ഇന്ന് കാണുന്നതെന്നും സെക്കരിയാവ് : 14 : 9 ൽ ‘യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും’, റബ്ബി യോസഫ് പറയുന്നു.