അന്വേഷണം ‘CORONA VIRUS’; ദശലക്ഷങ്ങൾ ഇന്റർനെറ്റിൽ എത്തിച്ചേർന്നത് ‘JESUS’ നെ അറിയുന്നതിൽ
COVID – 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ചു കൊണ്ട് ഇന്റർനെറ്റ് സൈറ്റുകളിൽ അനേകർ വ്യാപൃതരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാർച്ച് മാസത്തെ കണക്കനുസരിച്ച് ദശലക്ഷങ്ങളുടെ ഈ അന്വേഷണം എത്തിച്ചേർന്നിരിക്കുന്നത് ക്രിസ്തിയ ഇവാഞ്ചലിസ്റ്റുകളുടെ അടുത്താണ്.
പ്രധാനപ്പെട്ട മൂന്ന് ഓൺലൈൻ ഇവാഞ്ചലിസം മിനിസ്ട്രികളായ GMO, BGEA, Cru എന്നിവർ ഇന്റർനെറ്റിൽ കൂടി ഏകദേശം 20 കോടി ജനങ്ങളിലേക്കാണ് ഓരോ വർഷവും സുവിശേഷം എത്തിക്കുന്നത്. എന്നാൽ ഇവരുടെ കണക്ക് പ്രകാരം ‘COVID 19’ വ്യാപനത്തിന് ശേഷം സുവിശേഷം അറിയുവാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.
മാർച്ച് മാസത്തെ അവസാനത്തെ രണ്ട് ആഴ്ചകളിൽ GMO യിൽ ‘പ്രത്യാശ’ (HOPE) അന്വേഷിച്ചവരുടെ എണ്ണം 170 % വർദ്ധിച്ചു. ഈ മിനിസ്ട്രി 2020 മാർച്ചിൽ അവതരിപ്പിച്ച 1.24 കോടി പ്രെസെന്റഷനുകളിൽ 2019 മാർച്ചിനെക്കാളും 16 % വർദ്ധനയാണ് രേഖപ്പെടുത്തിയത്. 75 രാജ്യങ്ങളിൽ കഴിഞ്ഞ 5 വർഷങ്ങളിൽ വച്ച് പ്രാർത്ഥനാ വിഷയങ്ങളുടെ അന്വേഷണം 2020 മാർച്ചിലാണ് ഏറ്റവും കൂടുതൽ നടന്നത്.
BGEA മിനിസ്ട്രി, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇംഗ്ളീഷ്, സ്പാനിഷ്, പോർട്ടുഗീസ്, കൊറിയൻ, മാൻഡറിന് ചൈനീസ്, അറബിക് എന്നീ ആറ് ഭാഷകളിൽ അന്വേഷണത്തിന് പ്രേക്ഷകർക്ക് സൗകര്യം ഏർപ്പെടുത്തി. മാർച്ചിൽ വെബ്സൈറ്റ് സന്ദർശിച്ച ഏകദേശം 1,73,000 ആളുകളിൽ 10,000 പേർ ക്രിസ്തുവിന് വേണ്ടി തീരുമാനമെടുത്തു. BGEA അവതരണങ്ങൾ, ദിനപ്രതിയുള്ള ബില്ലി ഗ്രഹാം ക്രൂസേഡിന് തുല്യമെന്നായിരുന്നു 2015 ലെ പഠനങ്ങൾ സൂചിപ്പിച്ചത്.
52 പുതിയ വിഭങ്ങളാണ് COVID-19 ന്റെ പശ്ചാത്തലത്തിൽ Cru സന്ദർശകർക്കായി ഒരിക്കിയിട്ടുള്ളത്. 2 കോടി സന്ദർശകരിൽ 3 ലക്ഷം പേർ കഴിഞ്ഞ ഒരു വർഷം ക്രിസ്തുവിനായി സമർപ്പിക്കപ്പെട്ടു.
ദൃശ്യാഭിമുഖ സോഫ്റ്റ്വെയറായ ZOOM ലൂടെയും, വിശേഷാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ SKYPE ലൂടെയും ഇപ്പോൾ ലോകമെമ്പാടും സഭകൾ കൂട്ടായ്മകൾ ക്രമീകരിച്ചിരിക്കുന്നു. ‘സകല സൃഷ്ട്ടിയോടും സുവിശേഷം അറിയിക്കുക’ എന്ന യേശുക്രിസ്തുവിന്റെ അന്ത്യകല്പന പ്രാവർത്തിമാക്കുന്നതിൽ ഈ അത്യാധുനിക കാലഘട്ടത്തിൽ വിവരസാങ്കേതികതയുടെ എല്ലാ സാദ്ധ്യതകളും സത്യാന്വേഷികൾ ചൂഷണം ചെയ്യുന്നുവെന്നാണ് രേഖകൾ വെളിപ്പെടുത്തുന്നത്. സഭകളുടെ വാതിലുകൾ അടഞ്ഞു കിടക്കുമ്പോൾ, ഭാരപ്പെടുന്ന വ്യക്തിയുടെ ഉള്ളറകളിലേക്ക് സുവിശേഷവുമായി കടന്ന് ചെല്ലുവാൻ ഇങ്ങനെയുള്ള സൈറ്റുകൾ സഹായമാകുന്നു.
എന്നിരുന്നാലും, കൂട്ടം കൂട്ടമായിട്ട് അനേകായിരങ്ങൾ തീരുമാനം കൈകൊള്ളുമ്പോൾ, അവരെ പിന്തുടർന്ന് മാർഗ്ഗനിർദേശങ്ങൾ നൽകുക എന്നത് അപ്രായോഗികമാണെന്ന് വെബ്സൈറ്റ് പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയുള്ള വ്യക്തികളിൽ വളരെ ചുരുക്കം പേർ മാത്രമാണ് പിന്നീട് സഭകളിലേക്ക് എത്തിച്ചേരുന്നത്.
ഓൺലൈൻ സുവിശേഷീകരണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വങ്ങൾ ’10 കോടി വിശ്വാസികൾ, 100 കോടി ആളുകളിലേക്ക്’ മെയ് മാസത്തിൽ സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 30 ന്, ‘Global Outreach Day 2020’ ആയി വേർതിരിച്ചിരിക്കുകയാണ്.