‘COVID-19’ : ശുശ്രൂഷകന്മാർക്കും വിശ്വവാസികൾക്കും കരുതലായി ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ
പാക്കിൽ : കോവിഡ് – 19 രോഗബാധയെ തുടർന്ന് സഭാരാധനകളും കൂട്ടായ്മകളും താത്കാലികമായി നിർത്തൽ ചെയ്ത സാഹചര്യത്തിൽ രണ്ടാം ഘട്ട സഹായമായി ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോത്ഘാടനം ദൈവസഭ ഓവർസിയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടി നിർവഹിച്ചു. ദൈവസഭയുടെ വിവിധ ഡിപ്പാർട്ടുമെൻ്റുകളെ ഏകോപിപ്പിച്ചു കൊണ്ട് നാലു മേഖലകളിലായി തരംതിരിച്ച് അർഹരായ വിശ്വാസികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ദൈവസഭയിലെ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടേഴ്സ്, സെക്രട്ടറിമാർ, ബോർഡ് മെസേഴ്സ്, വിശ്വാസികൾ വിവിധ സെക്ഷനുകളിൽ നേത്യത്വം നൽകിവരുന്നു.
സാമ്പത്തിക പ്രയാസം നേരിട്ട കേരളാ റീജിയൻ്റെ ശുശ്രുഷകന്മാർ, വിരമിച്ച ശുശ്രുഷകന്മാർ, വിധവകൾ, വിശ്വാസികൾ എന്നിവർക്ക് ആശ്വാസമായി ദൈവസഭാ ഓവർസീയർ പാ. ഡോ. കെ. സി. സണ്ണിക്കുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ഘട്ടത്തിൽ സാമ്പത്തീക സഹായം ചെയ്യുവാൻ കേരള റീജിയൻ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.