ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ‘മെഗാ ബൈബിൾ ക്വിസ് ’20 ‘, വിജയികളെ പ്രഖ്യാപിച്ചു
തിരുവല്ല : ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ‘മെഗാ ബൈബിൾ ക്വിസ് ’20 ‘, വിജയികളെ പ്രഖ്യാപിച്ചു. ഒക്ടോബർ 10, 11 ന് നാല് വിഭാഗങ്ങളിലായാണ് മത്സരം നടത്തപ്പെട്ടത്. 5-7 വരെയുള്ള ക്ലാസ്സുകളിലെ (ഗ്രൂപ് A) മത്സരത്തിൽ ജെറിൻ വിൻസെന്റ് (വൈറ്റില) ഒന്നാം സ്ഥാനവും, അബിയാ റോയ് (കുറുപ്പന്തറ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗിഫ്റ്റി മേരി വർഗീസ് (ചാത്തങ്കേരി), ക്രിസ്റ്റീന യോഹന്നാൻ (ഓടനാവട്ടം) എന്നിവർ 8-10 വരെയുള്ള ക്ലാസ്സുകളിലെ (ഗ്രൂപ് B) മത്സരത്തിൽ ഒന്നും രണ്ടും സ്ഥാന വിജയികളായി. റൂഫസ് റെജി (മേക്കൊഴൂർ), അബിയാ റെജി ജോയി (ഉരുകുന്ന്) എന്നിവർ 11-12 ക്ലാസ്സുകളിലെ (ഗ്രൂപ് C) മത്സരത്തിൽ ആദ്യ രണ്ട് സ്ഥാന വിജയികളായി.
അദ്ധ്യാപകരുടെ (ഗ്രൂപ് D) മത്സരത്തിൽ ലിഷ കുരുവിള (തിരുവല്ല ടൗൺ) ഒന്നാം സ്ഥാനവും, ജെനസി ടോണി (നെല്ലിക്കമൺ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.