ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാ. പി. എ. വി. സാമിന് യാത്രമൊഴി
മുളക്കുഴ : നിത്യതയിൽ പ്രവേശിച്ച ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയറും മുൻ വെസ്റ്റേഷ്യൻ സൂപ്രണ്ടുമായിരുന്ന പാ. പി. എ. വി. സാമിന് പെന്തക്കോസ്ത് സമൂഹം യാത്രാമൊഴി നല്കി. സംസ്കാര ശുശ്രുഷകൾ ഒക്ടോബർ 17 ന് സഭാസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻറെ ഔദ്യോഗിക ചുമതലയിൽ നടന്നു. ശുശ്രൂഷകൾക്ക് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാ. വൈ. റെജി, കൗൺസിൽ സെക്രട്ടറി പാ. റ്റി. എം. മാമച്ചൻ, എഡ്യുക്കേഷണൽ ഡയറക്ടർ ഡോ. ഷിബു. കെ. മാത്യു, പാ. ഈപ്പൻ ചെറിയാൻ, പാ. പി. ആർ. ബേബി, എന്നിവർ നേതൃത്വം വഹിച്ചു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ദൈവവചനം ശുശ്രൂഷിച്ചു. സെമിത്തേരിയിലെ ശുശ്രൂഷകൾ ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാ. എം. കുഞ്ഞപ്പി നിർവഹിച്ചു. സംസ്കാരം മുളക്കുഴ ദൈവസഭാ സെമിത്തേരിയിൽ നടത്തി. പാസ്റ്റർമാരായ റ്റി. വത്സൻ ഏബ്രഹാം, ഓ. എം. രാജുക്കുട്ടി, പി. ജെ. തോമസ്, എം. പി. ജോര്‍ജ്കുട്ടി, എൻ. പി. കൊച്ചുമോൻ, ബെന്നി ജോൺ തുടങ്ങി അനേക സഭാ നേതക്കാന്മാരും, പാസ്റ്റർമാരായ ജെ. ജോസഫ്, സജി ജോർജ്, സാംകുട്ടി മാത്യു, പി.സി ചെറിയാൻ, ഷൈജു തോമസ് ഞാറയ്ക്കൽ, മാത്യു ബേബി, ജോസഫ് മറ്റത്തുകാല തുടങ്ങിയവരും, ഫിന്നി. പി. മാത്യു, വിജോയ് സ്കറിയ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരും, ആന്റോ ആന്റണി എം.പി, കെ.പി.സി.സി സെക്രട്ടറി എബി ഈപ്പൻ, ജോസഫ് എം.പുതുശ്ശേരി തുടങ്ങി അനേക രാഷ്ട്രീയ പ്രവർത്തകരും മറ്റിതര സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.
(വാർത്ത : പാ. ഷൈജു തോമസ് ഞാറയ്ക്കൽ)