ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി, മൂന്നാം അറബ് രാജ്യമായി സുഡാൻ
ടെൽ അവീവ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ സുഡാനും ഇസ്രായേലും പരസ്പര സഹകരണത്തിന് തയ്യാറായി. ഉടൻ ഇരു രാജ്യങ്ങളും തമ്മിൽ ഉടമ്പടിയിൽ ഒപ്പ് വയ്ക്കും. UAE ക്കും, ബഹ്റൈനും ശേഷം ഇസ്രയേലുമായി ഉടമ്പടിയിൽ ഏർപ്പെടുന്ന മൂന്നാമത്തെ അറബ് രാജ്യമായിരിക്കും സുഡാൻ. ഉടമ്പടി പ്രകാരം സുഡാനിൽ നിന്നും യിസ്രായേൽ, ആഫ്രിക്ക, അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യോമയാന ഗതാഗതം ആരംഭിക്കും. വാണിജ്യ, കാർഷിക, കുടിയേറ്റ മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിൽ വൻ സഹകരണത്തിനാണ് ഈ കരാർ വഴി തുറക്കുന്നത്.
Post Views: 2,174