‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (51)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
3:22 ന്യായപ്രമാണവും പ്രവാചകന്മാരും
പഴയനിയമ തിരുവെഴുത്തുകൾ മുഴുവൻ സാക്ഷ്യം പറയുന്നു. ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള അബ്രഹാമിന്റെ സാക്ഷ്യവും (ന്യായപ്രമാണം) സങ്കീർത്തന പുസ്തകത്തിൽ നിന്നുള്ള ദാവീദിന്റെ സാക്ഷ്യവും (പ്രവാചകന്മാർ) നാലാം അദ്ധ്യായത്തിൽ ചേർത്തിരിക്കുന്നത് നോക്കുക.
3:23 എല്ലാവരും പാപം ചെയ്ത് എന്നത് ആദമിൽ പാപം ചെയ്ത് എന്ന അർത്ഥത്തിലാണ് (5:12) പാപം ചെയ്തു എന്നത്, കഴിഞ്ഞ കാലത്തോടുള്ള ബന്ധത്തിലും ദൈവതേജസ്സില്ലാത്തവരായി തീർന്നു എന്നത് വർത്തമാന കാലത്തോടുള്ള ബന്ധത്തിലുമാണ് മനസ്സിലാക്കേണ്ടത്. പാപം എന്ന് തർജ്ജിമ ചെയ്തിരിക്കുന്ന വാക്കിന് ലക്ഷ്യം തെറ്റുക എന്നാണ് അർഥം. മൂലഭാഷയിൽ, പാപത്തിന്റെ പ്രകൃതിയെയും അതിന്റെ വിവിധ പ്രതികരണങ്ങളെയും വ്യക്തമാക്കുന്ന പല പദങ്ങളുണ്ട്. അവ താഴെ ചേർക്കുന്നു :
1) ലംഘനം : പ്രമാണം ലംഘിക്കുന്നത് നന്മയ്ക്കും തിന്മയ്ക്കും മദ്ധ്യേയുള്ള ദൈവീക സീമയെ അതിലംഘിക്കുന്നതത്രെ ലംഘനം. (സങ്കീ :51:1, ലുക്കോ :15:29)
നീതീകരണം എന്നത് തികച്ചും നിയമപരമായ ഒരു ദൈവീക പ്രവർത്തിയാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു പാപിക്ക് ലഭിക്കുന്ന നീതീകരണം തികച്ചും നിയപരമായിട്ടുള്ളതാകുന്നു. നമ്മെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധിയുടെ പകർപ്പ് നമ്മുടെ കൈവശമുണ്ടെങ്കിൽ ഭവനത്തിലേക്ക് മടങ്ങുന്ന വഴി മദ്ധ്യേ ഒരു പോലീസുകാരനെ കണ്ടാൽ നാം പരിഭ്രമിക്കുന്നില്ലല്ലോ. അത് പോലെ, ഇത്ര വലിയ ‘രക്ഷയുടെ’ അംശികളായവർക്ക് പ്രതികൂലങ്ങളുടെ മദ്ധ്യത്തിൽ പരിഭ്രമിക്കാതെ തല ഉയർത്തി പിടിച്ചു മുന്നേറുവാൻ കഴിയും.
3:21 ഇത് വരെ പറഞ്ഞു വന്നതിൽ നിന്ന് വ്യത്യാസപ്പെട്ട ഒരു പുതിയ വിഷയം പറയുവാൻ തുടങ്ങുന്നു എന്ന് കാണിക്കുന്നു. ‘ദൈവത്തിന്റെ നീതി’ എന്ന വിഷയം ഇവിടെ ആരംഭിക്കുന്നു. ദൈവത്തിന്റെ നീതി ക്രിസ്തുയേശു തന്നെയാണ്. (1 കോരി :1:30, യെര :23:6) കാൽവരി ക്രൂശിലാണ് അത് വെളിപ്പെട്ടത്. ന്യായപ്രമാണം കൂടാതെ, ന്യായപ്രമാണത്തിലെ കല്പന അനുസരിക്കാതെ ന്യായപ്രമാണത്തിന്റെ പ്രവർത്തി കൂടാതെ (ഗലാ:2:16) ക്രിസ്തുവിൽ വിശ്വസിക്കുന്ന നിമിഷം ഇത് പ്രാപിക്കാം. അപ്പോൾ നീതിയിൻ വസ്ത്രത്താൽ വിശ്വാസി ഉടുപ്പിക്കപ്പെടുന്നു. (യെശ :61:10) ആ നീതിയിൽ വിശ്വാസി എപ്പോഴും നോക്കണം. ആ നീതിയിൽ അവൻ വിശ്രമിക്കണം. അവൻ അതിനാൽ ജീവിക്കണം. അതിനാൽ അവൻ മരിക്കണം. ആ നീതിയിൽ അവൻ ന്യായാസനത്തിങ്കൽ വെളിപ്പെടേണം.