‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (52)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഇപ്പോൾ (റോമറിൽ)
ക്രിസ്തീയ ജീവിതത്തിലെ വർത്തമാനകാലത്തിൽ വളരെ പ്രാധാന്യമുണ്ട്. റോമറിൽ ‘ഇപ്പോൾ’ എന്ന് പറയുന്ന 8 പ്രധാന കാര്യങ്ങൾ കാണാം
1) ഇപ്പോൾ ദൈവത്തിന്റെ നീതി വെളിപ്പട്ടു (3:21)
2) ഇപ്പോൾ രക്തത്താൽ നീതികരിക്കപ്പെടുന്നു (5:9)
3) ഇപ്പോൾ നിരപ്പ് ലഭിച്ചു (5:11)
4) ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ സമർപ്പിപ്പിൻ (6:19)
5) ഇപ്പോൾ ദൈവത്തിന് ദാസന്മാരായിരിക്കുന്നു
6) ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ശിക്ഷാവിധിയില്ല (8:1)
7) ഇപ്പോൾ കരുണ ലഭിച്ചു (11:30)
8) രക്ഷ നമുക്ക് അടുത്തിരിക്കുന്നു (13:11)
3:22 ന്യായപ്രമാണവും പ്രവാചകന്മാരും
പഴയനിയമ തിരുവെഴുത്തുകൾ മുഴുവൻ സാക്ഷ്യം പറയുന്നു. ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള അബ്രഹാമിന്റെ സാക്ഷ്യം (ന്യായപ്രമാണം) സങ്കീർത്തനപുസ്തകത്തിൽ നിന്നുള്ള ദാവീദിന്റെ സാക്ഷ്യവും (പ്രവാചകന്മാർ) നാലാം അദ്ധ്യായത്തിൽ ചേർത്തിരിക്കുന്നത് നോക്കുക.
3:23 എല്ലാവരും പാപം ചെയ്തു എന്നത് ആദാമിൽ പാപം ചെയ്തു എന്ന അർത്ഥത്തിലാണ് (5:12) പാപം ചെയ്തു എന്നത് കഴിഞ്ഞ കാലത്തോടുള്ള ബന്ധത്തിലും ദൈവതേജസ്സിലാത്തവരായി തീർന്നു എന്നത് വർത്തമാനകാലത്തോടുള്ള ബന്ധത്തിലുമാണ് മനസ്സിലാക്കേണ്ടത്. പാപം എന്ന് തർജ്ജമ ചെയ്തിരിക്കുന്ന വാക്യം ലക്ഷ്യം തെറ്റുക എന്നാണ് അർത്ഥം. മൂലഭാഷയിൽ പാപത്തിന്റെ പ്രകൃതിയെയും അതിൽ വിവിധ പ്രത്യക്ഷീകരണങ്ങളെയും വ്യക്തമാക്കുന്ന പല പദങ്ങളുമുണ്ട്. അവ താഴെ ചേർക്കുന്നു.
1) ലംഘനം പ്രമാണം ലംഘിക്കുന്നത്. നന്മയ്ക്കും തിന്മയ്ക്കും മദ്ധ്യേയുമുള്ള ദൈവീക സീമയെ ലംഘിക്കുന്നതത്രെ ലംഘനം (സങ്കീ :51:1)