‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (54)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘അഗറാസോ’ എന്ന പദത്തിന് ചന്തയിൽ നിന്ന് വിലകൊടുത്ത് വാങ്ങുക എന്നർത്ഥം. ആദാമ്യവർഗ്ഗം പാപത്തിന് അടിമകളായി വിളിക്കപെട്ടവരും മരണത്തിനായി വിധിക്കപെട്ടവരും ആകുന്നു. ഇവരെ വിലയ്ക്ക് വാങ്ങുവാനായി കൊടുത്ത വീണ്ടെടുപ്പുകാരന്റെ രക്തമത്രെ. ‘എക്സഗറാസോ’ എന്ന പദത്തിന് ചന്തയിൽ നിന്ന് വാങ്ങിച്ച് പുറത്തു കൊണ്ട് പോകുക എന്നർത്ഥം. അവരെ വില്പനയ്ക്കായി മേലാൽ ചന്തയിൽ കൊണ്ട് വരികയില്ല. ‘ലൂത്റൊ’ എന്നതിന് സ്വതന്ത്രരാകുക, അഴിച്ചു വിടുക എന്ന അർത്ഥമാണ്. ക്രിസ്തു വിലയ്ക്ക് വാങ്ങിയവരെ സ്വതന്ത്രനാക്കിയിരിക്കുന്നു. നാമോ മനസ്സോടെ അവന്റെ അടിമകളായിത്തീർന്നു. യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ക്രിസ്തുവിന്റെ അടിമകളത്രെ.
വീണ്ടെടുപ്പ് നമുക്ക് ലഭിച്ചു കഴിഞ്ഞതും (എഫെ :1:7, കോലോ :1:4) ലഭിച്ചു കൊണ്ടിരിക്കുന്നതും (തീത്തോസ് :2:14) ഭാവിയിൽ ലഭിക്കുന്നതുമാണ്. സൗജന്യമായി നീതികരിക്കപ്പെടുന്ന കൂടാതെ ദാനമായി എന്നെല്ലാം അർത്ഥങ്ങളുണ്ട്.
നീതീകരണം : റോമർ :3:24
1) ദൈവം – അതിന്റെ നായകൻ – റോമർ :3:30, 8:30, 33
2) സ്വയം ന്യായം വിധിക്കുക – അതിന്റെ മുന്നോടി – 7:29, 18:14
3) കൃപയാണ് – അതിന്റെ ഉറവ : റോമർ :3:24, തീത്തോസ് :3:6
4) ‘ക്രിസ്തുവിന്റെ രക്തം’ – അതിന്റെ വില – റോമർ :5:24, 5:9
5) ക്രിസ്തുവിന്റെ അനുസരണം – അതിന്റെ അടിസ്ഥാനം – റോമർ :5:18, ഗലാ :2:16
6) ക്രിസ്തുവിന്റെ പുനരുത്ഥാനം – അതിന്റെ ഉറപ്പ് – റോമർ : 4:24,25
7) ക്രിസ്തുവിന്റെ മരണത്തോടുള്ള ഐക്യം – അതിന്റെ സ്വാതന്ത്ര്യം – റോമർ :6:7
8) ക്രിസ്തുവിലുള്ള വിശ്വാസം – അതിന്റെ മാധ്യമം – റോമർ :3:26, 5:1, ഗലാ :3:24
9) ദൈവത്തിന്റെ ആത്മാവ് – അതിന്റെ ശക്തി – 1 കോരി :6:11
10) പ്രവർത്തികൾ – അതിന്റെ ഫലം – യാക്കോബ് :2:21,24,25