‘സഫലമീ യാത്ര …‘ – (135)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സഹിക്കുക, ശക്തരാകുക
ഇതൊരു ഇംഗ്ളീഷുകാരൻ കായിക താരത്തിന്റെ കഥയാണ്. പറഞ്ഞിരിക്കുന്നത് ജോൺ എല്ഡറെജ് എന്ന എഴുത്തുകാരനാണ്.
19 – )o നൂറ്റാണ്ടിൽ ഒളിമ്പിക്സ് വേദികളിൽ ഉൾപ്പടെ, പ്രശസ്തമായ കായികമേളകളിൽ “ഡിസ്കസ് ത്രോ” മത്സരങ്ങളിൽ നിരന്തരം ദീർഘ വർഷങ്ങൾ ജേതാവായ കായിക താരത്തിന്റെ കഥ. തന്റെ വീടിന്റെ സമീപേയുള്ള മൈതാനത്ത് പരിശീലനത്തിനായി താൻ ഒരു ‘ഡിസ്കസ്’ ഉണ്ടാക്കി. അദ്ദേഹത്തിന് അറിയാൻ പാടില്ലാത്ത ഒരു വസ്തുത ഉണ്ടായിരുന്നു. മത്സരവേദികളിൽ ഉപയോഗിക്കുന്ന ‘ഡിസ്കസ്’ തടി കൊണ്ട് നിർമ്മിച്ചതും, പുറമെ ഇരുമ്പ് പുറംചട്ടയും മാത്രവും ഉള്ളതാണ്. എന്നാൽ നിർമ്മിതമായ ‘ഡിസ്കസ്’ മുഴുവൻ ഇരുമ്പ് കൊണ്ട് ഉള്ളതായിരുന്നു. അതിലായിരുന്നു പരിശീലനം നേടിയത്. വർഷങ്ങളുടെ പരിശീലനത്തിലൂടെ അദ്ദേഹം കരുത്തനായി മാറി.
മത്സരവേദിയിൽ എത്തിയപ്പോഴാണ്, താരതമേന്യ ഭാരം കുറഞ്ഞ ഔദ്യോഗിക “ഡിസ്കസിന്റെ” വ്യത്യാസം അയാൾ മനസ്സിലാക്കിയത്. പക്ഷെ, അപ്പോഴേക്കും കാഠിന്യമായ ഡിസ്കസും, പരിശീലനവും അയാളെ ഏറെ നിപുണനാക്കിയിരുന്നു. പിന്നെ എല്ലാം ചരിത്രം. സുദീർഘ വർഷങ്ങൾ കാര്യമായ എതിർപ്പുകൾ കൂടാതെ പുരസ്കാരങ്ങൾ വാരിക്കൂട്ടി.
പത്രോസ് അപ്പോസ്തോലന്റെ വാക്കുകൾ ശ്രദ്ധിക്കുക : എന്നാൽ അല്പകാലത്തേക്കു കഷ്ട്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും” 1 പത്രോസ് :5:10
നാം കടന്ന് പോകുന്ന വഴികളിൽ ചുമക്കുന്ന ഭാരങ്ങൾ കർത്താവിന്റെ കൃപയിൽ മറഞ്ഞിരിക്കുന്ന ശക്തിയാൽ കൂടുതൽ ശക്തർ, കൂടുതൽ സഹിഷ്ണതയുള്ളവർ, കൂടുതൽ സൗമ്യതയുള്ളവർ. കൂടുതൽ ക്രിസ്താനുരൂപർ ആക്കി തീർക്കും.
ഇന്നുള്ള വേദനകൾ തകർക്കുവന്നല്ല, പണിയുവാനാണ്.