ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്)
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അന്തർദേശീയ പ്രസിഡന്റായി പാ. ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 3 ന് തിരുവല്ല ശാരോനിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2021 – ’22 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരെഞ്ഞെടുത്ത്. പാ. എബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ്, പാ. ടി. ഐ. എബ്രഹാം (ഇരുവരും വൈസ് പ്രസിഡന്റ്മാർ), പാ. ജോൺ വർഗീസ് (മാനേജിങ് കൗൺസിൽ സെക്രട്ടറി), പാ. ജോൺസൺ കെ. സാമൂവൽ (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), ജേക്കബ് വർഗീസ് (ജനറൽ ട്രഷറർ), തങ്കച്ചൻ കെ. (ജോയിന്റ് സെക്രട്ടറി), പൊടികുഞ്ഞു ടി. ഒ. (ഓഫീസ് സെക്രട്ടറി), എബ്രഹാം വർഗീസ്, എബ്രഹാം ഉമ്മൻ (ലീഗൽ) എന്നിവരെ കൂടാതെ കൗൺസിൽ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.