April 29, 2021

UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു

ദുബായ് : UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു. പാ. ടി. ജെ. സാമുവേൽ ക്ലാസ്സുകൾ നയിക്കും. ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും ഒരുപോലെ പ്രയോജനപ്പെടും വിധമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. (വാർത്ത : ബെന്നി എബ്രഹാം, ദുബായ്)

UPF UAE യുടെ നേതൃത്വത്തിൽ ഏപ്രിൽ 17-ന് നേതൃത്വ സമ്മേളനം നടത്തപ്പെടുന്നു Read More »

ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 ന് ആരംഭിക്കും

ദുബായ് : ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 – 30 വരെ നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് UAE ദേശീയ ഓവർസിയർ പാ. ഡോ. കെ. ഒ. മാത്യു ഉത്‌ഘാടനം ചെയ്യുന്ന യോഗങ്ങൾ ഏപ്രിൽ 30 ന് സമാപിക്കും. പാസ്റ്റർമാരായ സുനി ഐയ്ക്കാട്ട്, ജെയിംസ് മുളവന, ജേക്കബ് മാത്യു, ഷിബു തോമസ്, സ്റ്റാൻലി ജോൺ, ബൈജു കട്ടപ്പന, ബെന്നി ജോൺ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.

ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 ന് ആരംഭിക്കും Read More »

കോവിഡ് 19 : PMG ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ (ഏപ്രിൽ 23 ന്)

തിരുവനന്തപുരം : കോവിഡ് 19 മഹാമാരിയിൽ നിന്നും രാജ്യത്തെ വിടുവിക്കുവാൻ PMG ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ (ഏപ്രിൽ 23 ന്) നടത്തപ്പെടുന്നു. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥന PMG ചർച്ച് കേരള സ്റ്റേറ്റ് അദ്ധ്യക്ഷൻ പാ. പി. എം. പാപ്പച്ചൻ പ്രാർത്ഥിച്ച് ആരംഭിക്കും. എല്ലാ ശുശ്രുഷകന്മാരും വിശ്വാസികളും പങ്കെടുക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാ. ആർ. സി. കുഞ്ഞുമോൻ അറിയിക്കുന്നു.

കോവിഡ് 19 : PMG ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ (ഏപ്രിൽ 23 ന്) Read More »

കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ്

കുമ്പനാട് : കോവിഡ് രോഗത്തിൻ്റെ ദുരിതമനുഭവിക്കുന്ന ഐ പി സി സഭകളിലെ ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സഹായഹസ്തവുമായി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ.കോവിഡ് ബാധിതരായ കേരളത്തിലെ സഭാ ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കും ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ധനസഹായം നല്കുമെന്ന് കേരളാ സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി കേരളത്തിലെയും വിദേശത്തെയും സഭകളുടെയും വിശ്വാസികളുടെയും സഹകരണം അഭ്യർത്ഥിച്ചു. കൊറോണ വൈറസിൻ്റ വ്യാപനംമൂലം ഹൈറേഞ്ച്, മലബാർ, തീരദേശങ്ങളിലെയും മറ്റിടങ്ങളിലെയും കഷ്ടവും ദുരിതവുമനുഭവിക്കുന്ന ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കുമാണ്

കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ് Read More »

മദ്ധ്യപ്രദേശ് മൗവിൽ കോശി തോമസ് (58) നിത്യതയിൽ

മൗവ് : മദ്ധ്യപ്രദേശ് ശാന്തിനഗർ മൗവിൽ കോശി തോമസ് (58) ഏപ്രിൽ 23 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ ഇവാൻജലിക്കൽ ടീം സഭാംഗമായ കോശി ഇടുക്കി കല്ലുംകുന്നയിൽ ഭവനാംഗമാണ്. മോളി കോശിയാണ് ഭാര്യ.മക്കൾ : റോണി, സോമി സംസ്കാരം പിന്നീട്.

മദ്ധ്യപ്രദേശ് മൗവിൽ കോശി തോമസ് (58) നിത്യതയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ന്)

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ന്) നടത്തപ്പെടും. വൈകിട്ട് 7:00 ആരംഭിക്കുന്ന യോഗത്തിൽ പാ. ഡോ. സതീഷ് കുമാർ (സീനിയർ പാസ്റ്റർ, മെട്രോ ചർച്ച് ഓഫ് ഗോഡ്, ഡാളസ്) മുഖ്യാതിഥിയായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : 96458 76268, 94478 66850

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ന്) Read More »

പാ. രാജു മേത്രയുടെ മാതാവ് രാജമ്മ എബ്രഹാം (80) നിത്യതയിൽ

റാന്നി : ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. രാജു മേത്രയുടെ മാതാവ് രാജമ്മ എബ്രഹാം (80) ഏപ്രിൽ 25 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ എം. വി. എബ്രഹാമിന്റെ പത്നിയാണ് രാജമ്മ. റാണി, റെജി എന്നിവരാണ് മറ്റ് മക്കൾ.സംസ്കാരം പിന്നീട്.

പാ. രാജു മേത്രയുടെ മാതാവ് രാജമ്മ എബ്രഹാം (80) നിത്യതയിൽ Read More »

ഐപിസി അഹമ്മദി, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി അഹമ്മദി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 -30 വരെ ത്രിദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാസ്റ്റർമാരായ ടി. എം. മാത്യു (ഇരിങ്ങാലക്കുട), ജിബു തോമസ്, ബി. മോനച്ചൻ (കായംകുളം) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ.സന്തോഷ് തോമസ് (00965 6642 0559)

ഐപിസി അഹമ്മദി, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

error: Content is protected !!