കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ്

കുമ്പനാട് : കോവിഡ് രോഗത്തിൻ്റെ ദുരിതമനുഭവിക്കുന്ന ഐ പി സി സഭകളിലെ ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സഹായഹസ്തവുമായി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ.
കോവിഡ് ബാധിതരായ കേരളത്തിലെ സഭാ ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കും ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ധനസഹായം നല്കുമെന്ന് കേരളാ സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി കേരളത്തിലെയും വിദേശത്തെയും സഭകളുടെയും വിശ്വാസികളുടെയും സഹകരണം അഭ്യർത്ഥിച്ചു. കൊറോണ വൈറസിൻ്റ വ്യാപനംമൂലം ഹൈറേഞ്ച്, മലബാർ, തീരദേശങ്ങളിലെയും മറ്റിടങ്ങളിലെയും കഷ്ടവും ദുരിതവുമനുഭവിക്കുന്ന ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കുമാണ് ധനസഹായം നല്കാനുള്ള പദ്ധതിയ്ക്ക് രൂപം നല്കിയത്. അർഹരായ അപേക്ഷകർക്ക് ഒറ്റതവണ മാത്രം നല്കുന്ന ഈ പദ്ധതി കോവിഡിൻ്റെ വ്യാപനം അവസാനിക്കുന്നതു വരെ പുതിയ അപേക്ഷകർക്കെല്ലാം സഹായം തുടരും.
സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാ. സി.സി.ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ പദ്ധതി അവതരണം നടത്തി. ജോയിൻറ് സെക്രട്ടറിമാരായ പാസ്റ്റർ ദാനിയേൽ കൊന്ന നില്ക്കുന്നതിൽ, ജി. കുഞ്ഞച്ചൻ, ട്രഷറാർ പി.എം ഫിലിപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കോവിസ് ബാധിതരായ എല്ലാ ശുശ്രൂഷകന്മാർക്കും അർഹരായ സഭാ വിശ്വാസികൾക്കുമാണ് ധനസഹായം നല്കുന്നത്. ഇതിനായി ഉദാരമനസ്കരായ വിദേശത്തെയും സ്വദേശത്തെയും സഭകളുടെയും വിവിധ സുവിശേഷ സംഘടനകളുടെയും വിശ്വാസികളുടെയും സഹായ സഹകരണം അവശ്യമാണെന്ന് പാ. ഷിബു നെടുവേലിൽ അഭ്യർത്ഥിച്ചു.
സഹായത്തിനു അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള അപേക്ഷ സഭയുടെ വെബ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
അപേക്ഷകൾ പൂർണ്ണമായും പൂരിപ്പിച്ച് സഭാ ശുശ്രൂഷകന്മാർ സെൻറർ ശുശ്രഷകൻ്റെയും വിശ്വാസികൾ സഭാ ശുശ്രൂഷകൻ്റയും ശുപാർശയോടു കൂടി അയക്കേണ്ടതാണ്.
ഇതിനായി സംഭാവന ചെയ്യാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന ബാങ്ക് അകൗണ്ട് നമ്പരിൽ അഭ്യർത്ഥിക്കുന്നു.

IPC KERALA STATE COUNCIL
A/C No. 13490200001343
IFSC : FDRL0001349
Federal Bank, Kumbanad

(വാർത്ത : IPC Kerala State Media Department)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

4 × one =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5713494
Total Visitors
error: Content is protected !!