പത്തനംതിട്ട : ഐപിസി സെന്റർ PYPA യും, കെയർ & ഷെയർ ടീമും ഒന്നിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി മെയ് 26 ന് കൊക്കത്തോട് കേന്ദ്രീകരിച്ചു ഫുഡ് കിറ്റ് വിതരണം നടന്നു. വനത്തിലൂടെയും വെള്ളത്തിലൂടെയുമുള്ള ദുർഘടമായ സാഹചര്യങ്ങളിലൂടെയാണ് കൊക്കത്തോട് യാത്രയിൽ പ്രവർത്തനങ്ങൾ നടത്തിയത്.
ഐപിസി കൊക്കത്തോട് സഭാ ശുശ്രൂഷകൻ പാ. സി. വൈ. ജോസഫ്, കൊക്കാത്തോട് ഐപിസി സെക്രട്ടറി ബ്രദർ തോമസ് എന്നിവർ സെന്റർ PYPA ഭാരവാഹികൾക്കും, കെയർ & ഷെയർ ടീമിന്റെ സ്പോൺസർമാരായ രാജു പോന്നോലിൽ (US), ഫിന്നി ഐപ്പ് (ദോഹ) എന്നിവർക്കും ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാ പ്രീയപ്പെട്ടവർക്കും നന്ദി പ്രകാശിപ്പിച്ചു.
Post Views: 884