July 2, 2021

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ന് വെബിനാർ

എറണാകുളം : ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലായ് 5 തിങ്കൾ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈനിൽ നടക്കും. പ്രഭാഷകനും സംവാദകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ‘ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനും ക്രൈസ്തവ ന്യൂനപക്ഷവും ‘ എന്ന വിഷയം അവതരിപ്പിക്കും. അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ മോഡറേറ്റർ ആയിരിക്കും. പാസ്റ്ററന്മാരായ പി. ഒ. ഏലിയാസ്, സുരേഷ് കീഴൂർ, പി. ബി. മാത്യു, ബ്രദർ പി. ജെ. ജോൺ, […]

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ന് വെബിനാർ Read More »

‘ക്രൈസ്തവ അനൈക്യം സാക്ഷീകരണത്തിന് വിഘാതം’, പാസ്റ്റർ ജെയ്സ് പാണ്ടനാട്

ചെങ്ങന്നൂർ : ക്രൈസ്തവ സഭകളുടെ അനൈക്യം ഭാരത സുവിശേഷീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രഭാഷകനും വേദാധ്യാപകനുമായ പാ. ജെയ്സ് പാണ്ടനാട്. ഭാരതീയ ക്രൈസ്തവ ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഒലിവെറ്റ് അരമനയിൽ നടന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയാണ് ക്രൈസ്തവ ഐക്യത്തിൻ്റെ അടിസ്ഥാനം. ശിഷ്യസമൂഹത്തിൻ്റെയും അതിലൂടെ മാനവ സമൂഹത്തിൻ്റെയും ഐക്യമാണ് യേശുക്രിസ്തുവിൻ്റെ മഹാപുരോഹിത പ്രാർത്ഥനയുടെ ഉള്ളടക്കം. സംഘടനാ ബഹുലതയും വ്യാഖ്യാന പ്രമേയ തർക്കങ്ങളും ദൗത്യ നിർവഹണത്തിന് തടസം സൃഷ്ടിച്ചു. യോജിക്കാൻ കഴിയുന്ന മേഖലകളിൽ സഭകൾ ഐക്യത്തിൻ്റെ

‘ക്രൈസ്തവ അനൈക്യം സാക്ഷീകരണത്തിന് വിഘാതം’, പാസ്റ്റർ ജെയ്സ് പാണ്ടനാട് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓൺലൈൻ പ്രാർത്ഥനാ സംഗമം ഇന്ന് (ജൂലൈ 3 ന്)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓൺലൈൻ പ്രാർത്ഥനാ സംഗമം ഇന്ന് (ജൂലൈ 3 ന്) നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന പ്രാർത്ഥനാ ശാരോൻ അന്തർദേശീയ പ്രസിഡന്റ്, പാ. ജോൺ തോമസ് (USA) ഉത്‌ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്ന് ശുശ്രുഷകന്മാർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 277 998 5367passcode : 12345

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓൺലൈൻ പ്രാർത്ഥനാ സംഗമം ഇന്ന് (ജൂലൈ 3 ന്) Read More »

സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ PYC യുടെ ക്യാമ്പയിൻ ആരംഭിച്ചു

തിരുവല്ല : പി വൈ സി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധ ക്യാമ്പയിനു തുടക്കം കുറിച്ചു. സ്ത്രീധനം എന്ന സാമൂഹ്യ തിന്മയ്ക്കെതിരെ പോരാടുവാൻ പെന്തക്കോസ്ത് കുടുംബങ്ങളിലെ യുവതി യുവാക്കൻമാർ, മാതാപിതാക്കൾ, ശുശ്രുഷകന്മാർ തുടങ്ങിയവർ മുന്നിട്ടിറങ്ങണമെന്ന് പി. വൈ. സി സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു.സമൂഹത്തിൽ നിർധനരായ നിരവധി മാതാപിതാക്കന്മാർ ഇത്തരം സാമൂഹിക പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ജിനു വർഗീസ് പറഞ്ഞു. വിവാഹത്തെ കമ്പോളം ആക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുവാൻ

സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ PYC യുടെ ക്യാമ്പയിൻ ആരംഭിച്ചു Read More »

ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യ : മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5 ന്

എറണാകുളം : ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യയുടെ അഭിമുഖ്യത്തിൽ മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5, തിങ്കൾ വൈകീട്ട് ഇൻഡ്യൻ സമയം 08:45 മുതൽ സൂമിലൂടെ നടക്കും. ഇവാ. സാജു ജോൺ മാത്യു, ഡോ. എബി പി മാത്യു (ബീഹാർ) എന്നിവർ പ്രസംഗിക്കും.വടക്കേ ഇന്ത്യൻ മിഷനറിമാരെ പ്രാർത്ഥിക്കുന്നവർക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ 2020 ജൂലൈ 27 മുതൽ എല്ലാ തിങ്കളാഴ്ച്ചകളിലും രാത്രി 9 മുതൽ 10 വരെ നടക്കുന്ന ഈ മീറ്റിംഗ് 49 ആഴ്ച്ച പിന്നിട്ട് അമ്പതാമത്തെ

ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യ : മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5 ന് Read More »

error: Content is protected !!