എറണാകുളം : ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലായ് 5 തിങ്കൾ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈനിൽ നടക്കും. പ്രഭാഷകനും സംവാദകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ‘ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനും ക്രൈസ്തവ ന്യൂനപക്ഷവും ‘ എന്ന വിഷയം അവതരിപ്പിക്കും. അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ മോഡറേറ്റർ ആയിരിക്കും. പാസ്റ്ററന്മാരായ പി. ഒ. ഏലിയാസ്, സുരേഷ് കീഴൂർ, പി. ബി. മാത്യു, ബ്രദർ പി. ജെ. ജോൺ, സൂവി. ലൈജു കുന്നത്ത് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 88915 26972, 944 77777 02, 94478 97321
Post Views: 393