‘ക്രൈസ്തവ അനൈക്യം സാക്ഷീകരണത്തിന് വിഘാതം’, പാസ്റ്റർ ജെയ്സ് പാണ്ടനാട്

ചെങ്ങന്നൂർ : ക്രൈസ്തവ സഭകളുടെ അനൈക്യം ഭാരത സുവിശേഷീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രഭാഷകനും വേദാധ്യാപകനുമായ പാ. ജെയ്സ് പാണ്ടനാട്. ഭാരതീയ ക്രൈസ്തവ ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഒലിവെറ്റ് അരമനയിൽ നടന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയാണ് ക്രൈസ്തവ ഐക്യത്തിൻ്റെ അടിസ്ഥാനം. ശിഷ്യസമൂഹത്തിൻ്റെയും അതിലൂടെ മാനവ സമൂഹത്തിൻ്റെയും ഐക്യമാണ് യേശുക്രിസ്തുവിൻ്റെ മഹാപുരോഹിത പ്രാർത്ഥനയുടെ ഉള്ളടക്കം. സംഘടനാ ബഹുലതയും വ്യാഖ്യാന പ്രമേയ തർക്കങ്ങളും ദൗത്യ നിർവഹണത്തിന് തടസം സൃഷ്ടിച്ചു. യോജിക്കാൻ കഴിയുന്ന മേഖലകളിൽ സഭകൾ ഐക്യത്തിൻ്റെ ഇടം കണ്ടെത്തണം.
വർത്തമാന ഇന്ത്യയുടെ മത – രാഷ്ട്രീയ വെല്ലുവിളി കളുടെ സാഹചര്യത്തിൽ കൂടുതൽ യോജിപ്പ് ഉണ്ടാകണം. അവകാശ നിഷേധങ്ങളുടെയും വിവേചനങ്ങളുടെയും കാലത്ത് സഭകൾ ഒരുമിച്ച് നിൽക്കണം. ഇന്ത്യയുടെ രാഷ്ട്ര നിർമാണ പ്രക്രിയയിലും സാമൂഹിക പരിഷ്കരണത്തിലും ക്രൈസ്തവ മിഷണറിമാരുടെ സംഭാവനകൾ കൂടുതൽ ഓർമ്മിക്കപ്പെടണമെന്ന് പാ. ജെയ്സ് പാണ്ടനാട് പറഞ്ഞു.
‘നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു’ എന്ന പത്രോസിൻ്റെ ഏറ്റ്പറച്ചിലും ‘എൻ്റെ ദൈവവും എൻ്റെ കർത്താവും’ എന്ന തോമസിൻ്റെ പ്രഖ്യാപനവും ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനമാണന്ന് ഓർത്തോക്സ് സഭ ചെങ്ങന്നൂർ ഭദ്രസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു.
അറിവ് അനുഭവമായി തീരുന്ന ഇടത്താണ് വിശ്വാസം വളരുന്നത് എന്ന് ഉത്ഘാടന സന്ദേശത്തിൽ മാർത്തോമാ സഭ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു.
ഏറെ വെല്ലുവിളികളുടെ കാലത്ത് മിഷൻ പ്രവർത്തനങ്ങളിൽ സഭകളുടെ സഹകരണം ആവശ്യമെന്ന് സന്ദേശം നൽകിയ ഐപിസി ജനറൽ ജോ.സെക്രട്ടറി, പാസ്റ്റർ എം. പി. ജോർജ്കുട്ടി പറഞ്ഞു. റവ. ഡോ. സാംസൺ എം. ജേക്കബ്, ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ ജോൺ, കെ.സി.സി ജനറൽ സെക്രട്ടറി, അഡ്വ. പ്രകാശ് പി. തോമസ്, ഫാ. എബ്രഹാം കോശി കുന്നുംപുറത്ത്, ജിൻസി സാം എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

fourteen + 19 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5733988
Total Visitors
error: Content is protected !!