കോന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ. പി. ഇ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം അഡ്വ. കെ. യു. ജനീഷ്കുമാർ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി കോന്നി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുവാങ്ങി. ഇന്ത്യ ദൈവസഭ കോന്നി സെന്റർ മിനിസ്റ്റർ പാ. അനിയൻകുഞ്ഞ് സാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, കോന്നി ദൈവസഭാ സെക്രട്ടറി കെ. ഏബ്രഹാം, കോന്നി പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, കുഞ്ഞുമ്മൻ ജോർജ്, ഏബ്രഹാം ജോർജ്, ഷിനു യോഹന്നാൻ (യു കെ), മാത്യു ജോസഫ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ലിനു വർഗീസ് നന്ദി അറിയിച്ചു സംസാരിച്ചു. വൈപിഇ സെക്രട്ടറി ജെർമി റെജിയുടെ നേതൃത്വത്തിലുള്ള യുവജനപ്രവർത്തകരാണ് ഈ കർമ്മപദ്ധതികൾക്ക് സാരഥ്യം നൽകി വരുന്നത്. കോന്നിയിലും സമീപപ്രദേശങ്ങളിലുമുള്ള കുഞ്ഞുങ്ങൾക്കാണ് സ്മാർട്ട് ഫോൺ വിതരണം ചെയ്തത്. മുൻ ദിവസങ്ങളിൽ വൈപിഇ പ്രവർത്തകർ കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന നൂറുലധികം കുടുംബങ്ങളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിയിരുന്നു. കോന്നിയിലും അനുബന്ധിത പ്രദേശങ്ങളിലെ തെരുവുകളിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും സ്റ്റുഡൻസ് കേഡറ്റുമാർക്കും ആഹാരവും കുടിവെള്ളവിതരണം ചെയ്തിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസമായി കോന്നി വൈ.പി.ഇ പ്രവർത്തകരുടെ നേതൃത്വത്തിൽ നേരത്തെതന്നെ ‘കോവിഡ് ഹെൽപ്പ് ഡെസ്ക്ക്’ പ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡ് വാക്സിനേഷന് ആവശ്യമായ രജിസ്ട്രേഷൻ, അടിയന്തരമരുന്നുകൾ എത്തിച്ചു കൊടുക്കുക, ആവശ്യമുളളവർക്ക് വാഹന ക്രമീകരണം, ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭക്ഷണകിറ്റ് എത്തിച്ചു നൽകുക തുടങ്ങിയ കർമ്മപദ്ധതികൾക്കാണ് ഹെൽപ്പ് ഡെസ്ക്ക് നേതൃത്വം നൽകി വരുന്നത്.
കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ
- Sabhavarthakal
- July 3, 2021
- 10:55 pm
- No Comments
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.