തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിൻ്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 1250 ലധികം പേർക്ക് ഉച്ചഭക്ഷണം നൽകി. ജൂലൈ 7 ബുധനാഴ്ച മെഡിക്കല്‍ കോളേജ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വഴിയോരങ്ങളിൽ എന്നി സ്ഥലങ്ങളിലാണ് സൗജന്യമായി ഉച്ചഭക്ഷണ വിതരണം ചെയ്തത്. എ. ജി. ദക്ഷിണമേഖലയിലെ വിവിധ സഭകളും ശുശ്രുഷകൻമാരും വ്യക്തികളും ആണ് 1250-ല്‍ അതികം ഭക്ഷണ പൊതികൾ തയ്യാറാക്കി എത്തിച്ചത്. ഡിസ്ട്രിക്ട് സി. എ. സെക്രട്ടറി പാ. അരുണ്‍കുമാര്‍ ആര്.പി., ചാരിറ്റി കണ്‍വീനര്‍ പാ. സാബു റ്റി. സാം, കമ്മിറ്റി അംഗം ജോണ്സന് ഡബ്ല്യു. ഡി. എന്നിവര്‍ ഈ പ്രവർത്തനത്തിന് നേതൃത്വം നല്കി. കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ക്രൈസ്റ്റ് അംബാസി ഡേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
Post Views: 2,475