ടെൽ അവീവ് : മാരത്തോൺ ബൈബിൾ വായനയിൽ പങ്ക് ചേരുവാൻ യിസ്രായേല്യർ യെശയ്യാവ് പ്രവചനം വായിക്കുന്നു. പങ്കെടുക്കുന്നവർ ഓരോരുത്തരും ബാബിലോണിന്റെ നാശത്തെക്കുറിച്ചും യഹൂദജനത യിസ്രായേലിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചും പ്രവചിച്ചതിൽ പ്രധാനിയായ യെശയ്യാ പ്രവചനത്തിലെ ഒരു അദ്ധ്യായം വീതം വായിക്കും. ജൂലൈ 14 ന് പ്രാദേശിക സമയം രാവിലെ 7:14 ന്, ബൈബിൾ വാക്യത്തിന് അനുസരിച്ച് പങ്കെടുക്കുന്നവർ മാരത്തോൺ വായന ആരംഭിക്കും. 2019 ൽ അന്താരാഷ്ട്ര സമാരംഭത്തിനുശേഷം ഇത് ആദ്യമായാണ് യിസ്രായേല്യർ ദേശീയമായി ബൈബിൾ വായന മാരത്തണിൽ ചേരുന്നത്.
‘GENESIS 123 ഫൗണ്ടേഷനാണ്’ ക്രൈസ്തവ യഹൂദ ബന്ധം നിലനിർത്തുവാൻ ഈ ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്. എബ്രായ, ഇംഗ്ളീഷ്, അറബിക്ക്, റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് എന്നിവ കൂടാതെ മറ്റ് ഭാഷകളിലും യെശയ്യാവ് പ്രവചനം വായിക്കപ്പെടും. യിസ്രായേലിനെ കൂടാതെ 72 രാജ്യക്കാർ ഈ വർഷം വായനയിൽ പങ്ക് ചേരും.