ദുബായ് : യൂ.എ.ഇ റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ഹെൽത്ത് സർവീസുമായി സഹകരിച്ചുകൊണ്ട് ജൂലായ് 15 ന് വൈകിട്ട് 5 മുതല്‍10 ലുലു ഹൈപ്പർ മാർക്കറ്റ് ക്വാസിസ് ദുബായ് ആർ.ടി.എ കാർ പാർക്കിങ്ങിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഐ.പി.സി. UAE റീജിയൻ പ്രസിഡന്റ് പാ. രാജൻ എബ്രഹാം, നോർക്ക റൂട്സ് ഡയറക്ടർ ശ്രീ. ഓ. വി. മുസ്തഫാ എന്നിവർ മുഖ്യ അതിഥികളായി ക്യാമ്പിൽ പങ്കെടുക്കും.
പ്രസിഡന്റ് പാ. സൈമൺചാക്കോ, പി.വൈ .പി.എ UAE റീജിയൻ ഭാരവാഹികളായ പാ. സാമുവേൽ ജോൺസൻ, ടോജോ തോമസ്, ജോബി തോമസ്, ജോ സി. മാത്യു എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : ജിൻസ് പി ജോയ് (കോഡിനേറ്റര്‍), ജേക്കബ് ജോൺസൻ (PYPA UAE റീജിയൻ സെക്രട്ടറി)
Post Views: 376