ന്യൂ ഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ 52-ാമത് ജനറൽ കൺവെൻഷനും സംയുക്ത ആരാധനയും ഒക്ടോബർ 14, വ്യാഴം മുതൽ 17 ഞായർ വരെ നടക്കും. ഐ.പി.സി.എൻ.ആർ. ജനറൽ പ്രസിഡന്റ് പാ.സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ബെനിസൺ മത്തായി (മുംബൈ), രാജ്കുമാർ ജെയിംസ് (ജയ്പൂർ), മുഖ്യ പ്രസംഗകർ ആയിരിക്കും. ഐ.പി.സി.എൻ.ആർ നേതൃത്വം വിവിധ സെക്ഷനുകളിൽ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും രാവിലെ 10 മുതൽ 12.30 വരെ പാസ്റ്റേഴ്സ് സെമിനാറും വൈകുന്നേരം 6 മുതൽ 8:00 വരെ പൊതുയോഗവും ഉണ്ടായിരിക്കും. ഒക്ടോബർ 17 ഞായറാഴ്ച രാവിലെ 10 മുതൽ 12:30 വരെ സംയുക്ത ആരാധന നടക്കും. സിസ്റ്റർ.പെർസിസ് ജോണിന്റെ നേതൃത്വത്തിലുള്ള സയേൺ സിംഗേർസ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
Post Views: 354