അലൈൻ : ഐ.പി.സി എബനേസർ അലൈൻ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ഓൺലൈൻ ഉപന്യാസ മത്സരം ‘വെർഡ്സ്മിത്ത് 2021’ നടക്കും. സഭാ വ്യത്യാസമില്ലാതെ പെന്തെക്കോസ്ത് യുവജനങ്ങൾക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന മത്സരത്തിൽ, ഒന്നാം ഘട്ടത്തിൽ ലഭിക്കുന്ന ഉപന്യാസങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 പേർ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും. രണ്ടാം ഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000,10,000, 5,000 രൂപ സമ്മാനം ലഭിക്കും. മത്സരാർത്ഥികൾ
https://forms.gle/ZmrPEUsDoQihewka6
എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഉപന്യാസ മത്സര നിർദ്ദേശങ്ങൾ :
• പെന്തെക്കോസ്ത് സഭാ / യുവജന സംഘടന ഭേദമില്ലാതെ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം
• രണ്ട് ഘട്ടങ്ങളിലായിട്ടാണ് വെർഡ്സ്മിത്ത് 2021 വിർച്വൽ ഉപന്യാസ രചന മത്സരം നടത്തപ്പെടുന്നത്
• മത്സരാർത്ഥികൾ ഗൂഗിൾ ഫോമിൽ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
• 15 വയസ്സ് – 45 വയസ്സ് വരെയാണ് പ്രായപരിധി യോഗ്യത.
• ഒന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ 300 വാക്കുകളിൽ കൂടുതൽ എഴുതാൻ പാടില്ല
• ഒക്ടോബർ 16, 4:00 pm (IST) വരെയാണ് ഒന്നാം ഘട്ടത്തിലെ ലേഖനങ്ങൾ അയക്കുവാനുള്ള സമയപരിധി.
അതിനു ശേഷം ലഭിക്കുന്ന രചനകൾ സ്വീകരിക്കുന്നതല്ല
• രചനകൾ അയക്കേണ്ട മേൽവിലാസം : pmvincy7@gmail.com
• നൽകിയിരിക്കുന്ന വിഷയം ആസ്പദമാക്കി ഉപന്യാസത്തിനു അനുയോജ്യമായ തലക്കെട്ട് ഉപന്യാസത്തിനു നൽകാവുന്നതാണ്
• വാക്യങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ കൃത്യമായി റഫറൻസുകൾ രേഖപ്പെടുത്തണം
• ഉപന്യാസ മത്സരത്തിന്റെ ഭാഷ മാധ്യമം : മലയാളവും ഇംഗ്ലീഷും മാത്രം ആയിരിക്കും
• പാസ്റ്റേഴ്സ്, ഇവാഞ്ചലിസ്റ്റ്, ബൈബിൾ സ്കൂളിൽ അധ്യാപകർ എന്നിവർ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.
• എഴുതപ്പെട്ട ഉപന്യാസം, കൃത്യമായി സ്കാൻ ചെയ്തു നിർദ്ദേശിക്കപ്പെട്ട ഇമെയിലിലേക് അയക്കുക, ഇമെയിൽ സബ്ജെക്ട്-ൽ മത്സരാർഥിയുടെ പേര് നൽകുക
• എഴുതുന്ന പേപ്പറിന്റെ ഒരു ഭാഗത്തു മാത്രം എഴുതുക; നീല, കറുപ്പ് എന്നീ മഷികളിലുള്ള പേനകൾ ഉപയോഗിക്കുക
• രണ്ടാമത്തെ തലത്തിൽ ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളു.
• രണ്ടാമത്തെ റൗണ്ട് സൂം അപ്ലിക്കേഷനിൽ ലൈവായി പ്രബന്ധാവതരണം പോലെ നടത്തണം, അതിൽ നിശ്ചിത സമയം ഓരോ മത്സരാർത്ഥിക്കും നൽകുന്നതാണ്.
• മത്സരത്തിന്റെ നടത്തിപ്പും റിസൾട്ടും പൂർണ്ണമായും ജഡ്ജസ്സിലും പി.വൈ.പി.എ കമ്മറ്റിയിലും നിക്ഷിപ്തമാണ്.
കൂടുതൽ വിവരങ്ങൾക്ക് : വിൻസി മാമ്മൻ (+ 971 58 638 8066), അജു ഏബ്രഹാം (+ 971 52 261 1789)