‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (85)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പാപം ചെയ്ത മനുഷ്യനെ ന്യായമായി ഉടനടി ദൈവത്തിന് നശിപ്പിക്കാമായിരുന്നു. എന്നാൽ അവിടുത്തെ കൃപയാൽ അവനെ തോൽ കൊണ്ടുള്ള വസ്ത്രം ഉടുപ്പിച്ചു അവനെ തോൽ കൊണ്ടുള്ള വസ്ത്രം ഉടുപ്പിച്ചു അവനെ തോട്ടത്തിൽ നിന്ന് പുറത്താക്കി. അതാണ് കൃപ. ഈ കൃപയുടെ അത്യന്ത വർദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിൽ നമുക്കൊരിക്കലും ആ ഭാഗ്യപദവി ലഭിക്കുകയില്ലായിരുന്നു.5:21 പാപം മരണത്താൽ വാണു. പാപവാഴ്ചയുടെ മണ്ഡലമാണ് മരണം. പാപം പരമാധികാരിയെപ്പോലെ മരണം വിതച്ചുകൊണ്ട് വാണു. ഈ അദ്ധ്യായത്തിൽ ആദാമും ക്രിസ്തുവും തമ്മിലുള്ള അന്തരം
1) (ആദാം) പഴയ സൃഷ്ടിയുടെ ശിരസ്സ് (ഉല്പ :1:26)
(ക്രിസ്തു) പുതിയ സൃഷ്ടിയുടെ ശിരസ്സ് (2 കോരി :5:17,18, എഫെ: 2:10)
2) (ആദാം) പാപം ചെയ്തു (ഉല്പ :2:17, 3:16, റോമൻ :5:12)
(ക്രിസ്തു) പാപം ചെയ്തില്ല (1 പത്രോ :2:22)
3) (ആദാം) ഒരു പാപത്താൽ അനേകരെ പാപികളാക്കി (വാ. 15)
(ക്രിസ്തു) അനേകരെ നീതിമാന്മാരാക്കി (വാ. 19, 2 കോരി :5:21, 1 പത്രോ :2:24)
4) (ആദാം) ജീവനുള്ള ദേഹിയായി
(ക്രിസ്തു) ജീവിക്കുന്ന ആത്മാവായി (1 കോരി :15:45)
5) (ആദാം) ഭൂമിയിൽ നിന്നുള്ളവർ
(ക്രിസ്തു) സ്വർഗ്ഗത്തിൽ നിന്നുള്ളവർ (1 കോരി :15:47)
6) (ആദാം) മരണം കൊണ്ടു വന്നു (വാ. 12,17; 1 കോരി :15:21)
(ക്രിസ്തു) ജീവൻ കൊണ്ടു വന്നു (വാ. 17,18, യോഹ :10:10; 1 കോരി :15:21,22)
7) (ആദാം) സന്തതികൾക്ക് പാപപ്രകൃതി നൽകി. (വാ. 12,19; എഫെ :2:3, സങ്കീ :51:5)
(ക്രിസ്തു) പാപരഹിത പ്രകൃതി നൽകുന്നു (വാ. 19, 2 കോരി :5:17,18, 2 പത്രോ :1:4)
8) (ആദാം) ശിക്ഷാവിധി പ്രദാനം ചെയ്യുന്നു (വാ. 16-18)
(ക്രിസ്തു) നീതീകരണം പ്രദാനം ചെയ്യുന്നു (വാ. 18, 3:24, 4:25)
9) (ആദാം) ദൈവകൃപ നഷ്ടപ്പെടുത്തി (വാ. 15, ഉല്പ : 2:17)
(ക്രിസ്തു) കൃപ പുനഃസ്ഥാപിച്ചു (വാ. 15-17, 3:24, യോഹ :1:19)
10) (ആദാം) ദൈവത്തോട് ലംഘനം ചെയ്തു (വാ. 15,17,18, ഉല്പ :3:6, 17-24)
(ക്രിസ്തു) ദൈവത്തെ പ്രസാദിപ്പിച്ചു (വാ. 18, മത്തായി :3:17, 2 പത്രോസ് :1:17)
11) (ആദാം) ആദാമിനാൽ മരണം വാണു (വാ. 12, 14, 17)
(ക്രിസ്തു) ജീവൻ വാണു. (വാ. 17,18,21, യോഹ :3:16, 10:10)
12) (ആദാം) പാപം പെരുകി (വാ. 20)
(ക്രിസ്തു) കൃപ പെരുകി (വാ. 20)