98 – മത് കുമ്പനാട് കൺവൻഷൻ ഇന്ന് (ജനു. 16 ന്) ആരംഭിക്കും
ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 98 – മത് ജനറൽ കൺവൻഷൻ ഇന്ന് (ജനു. 16) മുതൽ ജനു. 23 വരെ ഹെബ്രോൻപുരത്ത് നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം മഹായോഗം ഉത്ഘാടനം ചെയ്യും. ‘യേശുവിനെ കാണുക’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. സർക്കാരിന്റെ നിർദ്ദേശ പ്രകാരം നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ ഹെബ്രോൻപുരത്തേക്ക് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. കൺവൻഷൻ ഓൺലൈനിലും തത്സമയം വീക്ഷിക്കാവുന്നതാണ്. 98 – മത് കുമ്പനാട് കൺവൻഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
പാ. ഡോ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), പാ. വിൽസൺ എബ്രഹാം (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്), പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), സണ്ണി മുളമൂട്ടിൽ (ഐപിസി ജനറൽ ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.