ബാംഗ്ലൂർ : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രിസിന്റെയും ആൽഫ പ്രയർ ലൈന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 5 മുതൽ ഏപ്രിൽ 23 വരെ എല്ലാ ശനിയാഴ്ചകളിലും ‘ദൈവീക കുടുംബം’ എന്ന കുടുംബ നവീകരണ വെബിനാർ നടക്കും. ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10 മണി വരെയാണ് വെബിനാർ.
റെജി ജേക്കബ് (കേരളം), ഡോ. ഐസക് വി മാത്യു (കേരളം), പാ. ബെന്നി വർഗീസ് (മംഗലാപുരം), ഡോ. ജെപ്സിൻ മാലിയിൽ (യു എസ് എ) എന്നിവർ ക്ലാസ്സുകൾ നയിക്കും. വിവാഹ ജീവിതത്തിന്റെ അടിസ്ഥാനം, കുടുംബ ജീവിതത്തിൽ ക്ഷമയുടെ പ്രാധാന്യത, പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം, ആശയവിനിമയം സമ്പുഷ്ഠമാക്കുന്നത് എങ്ങനെ, തുടങ്ങിയ വിഷയങ്ങളിലാകും പഠനം.
കൂടുതൽ വിവരങ്ങൾക്ക് : 82969 43426, 94464 41709, 98866 52142
Post Views: 1,133