‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (105)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഒരു ശിക്ഷാവിധിയുമില്ല : ശിക്ഷാവിധി എന്നാൽ ശിക്ഷാവിധിയുടെ കല്പന (5:16) രക്ഷിക്കപ്പെടുന്നതിന് മുൻപ് പാപി എന്നാൽ ദൈവം ക്രിസ്തുയേശുവിലുള്ളവർക്ക് മോചനം നൽകുന്നു. ഇതാണ് പൗലോസിന്റെ സുവിശേഷം. അഗ്നി ക്രിസ്തുവിന്റെ ക്രൂശിലും ക്രൂശിന് ചുറ്റും കത്തി. അവിടെ മാത്രം പാപിക്ക് സുരക്ഷിതത്വം. ക്രിസ്തുയേശുവിലുള്ളവർക്ക് സമർപ്പിക്കപ്പെട്ട, ക്രൂശിക്കപ്പെട്ട സ്നാനപ്പെട്ട ജീവിതം നയിക്കുവാൻ കഴിയും. കഴിഞ്ഞ അദ്ധ്യായത്തിൽ ഉൾവസിക്കുന്ന പാപത്തിൽ നിന്ന് ആർക്കും ഒഴികഴിവില്ല എന്ന് പറഞ്ഞു. എന്നാൽ ഇവിടെ ഏത് എളിയ വിശ്വാസിക്കും ക്രിസ്തുവിൽ സംരക്ഷണമുണ്ട് എന്ന് പറയുന്നു.
ഒരു ശിക്ഷാവിധിയുമില്ല : ‘പാപം അറിയാത്ത’ ക്രിസ്തു നമുക്ക് വേണ്ടി പാപമായത് കൊണ്ട് അവനിൽ വിശ്വസിക്കുന്ന നാം നിയമപരമായി ‘അവനിൽ ദൈവത്തിന്റെ നീതി’ യായി തീർന്നിരിക്കുന്നു. (2 കോരി :5:21). നമ്മുടെ ശിക്ഷ മുഴുവൻ അവൻ ഏറ്റെടുത്തു. നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവന്റെ മേൽ ആയി. (യെശ :53:5) അങ്ങനെ ദൈവീക എണ്ണലിൽ അവനുമായി ഒന്നായി തീർന്നവന് ഇനി ശിക്ഷാവിധിയില്ല. (യോഹ : 3:18, 5:24). അത് കേവലം നിയമപരമായ ക്രമം മാത്രമല്ല അത് ജീവനിലുള്ള ഐക്യതയും ആണ്. വിശ്വാസിയിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ ഒരേ ജീവന്റെ പങ്കാളിയായി അവൻ തീർന്നിരിക്കുന്നു.
‘ക്രിസ്തുയേശുവിലുള്ളവർക്ക്’ : വിശ്വാസിക്ക് ക്രിസ്തുവുമായുള്ള ഐക്യത മൂന്ന് വിധമാണെന്ന് ചിന്തിക്കുന്നു.
i) സംയുക്തമായി : (federally) അവർ അവനിലാണ് – എല്ലാവരും ആദാമിൽ എന്ന പോലെ (1 കോരി :15:22, റോമാ :5:12-21)
ii) ജീവശാസ്ത്രപരമായി : (vitally) അവർ അവനിലാണ് – കൊമ്പ് മുന്തിരിവള്ളിയിൽ എന്ന പോലെ (യോഹ :15:1-7). ശിരസ്സും അവയവങ്ങളും ചേർന്നിരിക്കുന്നത് പോലെ (1 കോരി :12:27, എഫെ :1:23)
ഈ ഐക്യത പരിശുദ്ധാത്മാവിന്റെ അധിവാസം കൊണ്ടാണ് സാധിക്കുന്നത് (1 കോരി :12:13, 6:15,19)
iii) വിശ്വാസത്താൽ അവർ അവനിലാണ് (എഫെ :3:17, ഗലാ :3:26,27)
ഒരു അവിശ്വാസിക്ക് ഇരട്ടി ശിക്ഷാവിധിയാണ്.
ഒന്ന്, അവൻ ലംഘിച്ച ന്യായപ്രമാണത്തിൽ നിന്ന്. രണ്ട്, നിയമമനുസരിച്ച് മരണത്തിന് വിധിക്കപെട്ട ഒരു പാതകി രാജാവിന്റെ മാപ്പിനെ നിരാകരിച്ചത് കൊണ്ട്, അതായത് സുവിശേഷം നിഷേധിച്ചത് കൊണ്ട്. എന്നാൽ ക്രിസ്തുയേശുവിലുള്ളവർക്ക് നേരെ മറിച്ചാണ്. അവർ വിനയത്തോടെ അപേക്ഷിച്ചത് കൊണ്ട് നിയമത്തിനോ അവർ വിശ്വസിച്ചത് കൊണ്ട് സുവിശേഷത്തിനോ അവരെ ശിക്ഷ വിധിക്കാൻ കഴിയുകയില്ല.