‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (108)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പാപത്തിൽ ജഡത്തിൽ ശിക്ഷ വിധിച്ചു. യേശുവിന്റെ ശരീരത്തിൽ മനുഷ്യപാപത്തെ ശിക്ഷിച്ചു. മനുഷ്യരുടെ മേൽ അതിന്റെ അധികാരം ഇല്ലാതാക്കുന്നതിന് പാപത്തിന് ശിക്ഷ വിധിച്ചു. ഈ അർത്ഥത്തിൽ കർത്താവ് തന്നെ അഭിമുഖീകരിച്ച മരണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു (യോഹ :12:31). ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും. വീണ്ടും യോഹ : 6:11 ൽ അവൻ പരിശുദ്ധാത്മാവ് വരുമ്പോൾ ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കയാൽ ന്യായവിധിയെക്കുറിച്ച് ബോധം വരുത്തും എന്ന് കാണുന്നു. അതായത് മനുഷ്യരുടെ മേൽ അവന്റെ പിടി നശിച്ചു എന്നർത്ഥം.
‘യേശുക്രിസ്തു നമ്മുടെ പാപത്തിന്റെ കളങ്കം മായിച്ച്, നമ്മെ ദൈവത്തോട് അടുപ്പിച്ചു എന്ന് മാത്രമല്ല, അധികാരിയായ പാപത്തെ തോൽപ്പിച്ച് അതിന്റെ അടിമത്വത്തിൽ നിന്ന് വിടുവിക്കയും ചെയ്തു. ഇത് തന്റെ ജഡത്തിൽ സാധിക്കേണ്ടിയിരുന്നു. ജഡത്തിൽ ആ യുദ്ധം നടന്നു. വിജയം കൈവരിച്ചു.
8:4 ജഡത്തെയല്ല ആത്മാവിനെ അനുസരിച്ച്.
“പൗലോസിനെ സംബന്ധിച്ചിടത്തോളം ദൈവാത്മാവിനെ ഉണർത്തപ്പെടുന്നതുവരെ മനുഷ്യാത്മാവ് പ്രവർത്തനരഹിതമാണ്. അത് കൊണ്ട് ആത്മാവിനെ അനുസരിച്ച് നടക്കുക എന്നതിൽ ദൈവാത്മാവിന്റെ നടത്തിപ്പിന് ഉത്തരമായി മനുഷ്യാത്മാവിന്റെ പ്രതികരണം ഉൾകൊള്ളുന്നു. ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന് തന്നെ. ന്യായപ്രമാണത്തിന്റെ നീതിയും ന്യായവുമായ ആവശ്യങ്ങൾ. ന്യായപ്രമാണത്തിന്റെ ആവശ്യങ്ങൾ ക്രിസ്തുയേശുവിലെ ജീവന്റെ ആത്മാവിന്റെ പ്രമാണത്തെ വിശ്വാസിയിൽ നിവർത്തിക്കപ്പെട്ടു. ന്യായപ്രമാണം ഏതെല്ലാം നീതി ആവശ്യപ്പെട്ടുവോ ആ നീതി നമ്മുടെ ജീവിതത്തിലും ഹൃദയത്തിലും ഉണ്ടായിവരത്തക്കവണ്ണം ആത്മാവ് നമ്മിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. (ഗലാ :5:22,23, ഫിലി :1:11). ക്രിസ്തുവിന്റെ മരണത്തിന്റെ ഒരു സാദ്ധ്യതയാണിത്.