കൊട്ടാരക്കര : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്ഘാടനവും അദ്ധ്യാപക സംഗമവും നവം. 13 ന് കൊട്ടാരക്കര ഐപിസി ബേർശേബാ സഭയിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. പി. സി. തോമസ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ മുൻ സൂപ്രണ്ട്) മുഖ്യസന്ദേശം നൽകും. പാ. സാം ദാനിയേൽ (ഐപിസി ജനറൽ സെക്രട്ടറി) അനുമോദന സന്ദേശവും പാ. വി. വൈ. തോമസ് (മേഖല വൈസ് പ്രസിഡന്റ്) അനുഗ്രഹ പ്രാർത്ഥനയും നിർവഹിക്കും.
തദവസരത്തിൽ ഫിന്നി പി. മാത്യു (ഐപിസി സൺഡേ സ്ക്കൂൾ അസ്സോസിയേഷൻ സ്റ്റേറ്റ് ട്രഷറർ), പി. എം. ഫിലിപ്പ് (ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ), ജെയിംസ് ജോർജ് (ഐപിസി കേരളം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി) എന്നിവരെ ചടങ്ങിൽ ആദരിക്കും. കരവള്ളൂർ ഗിലെയാദ് മ്യൂസിക്ക് ബാൻഡ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജുമോൻ കിളിവയൽ (+91 94473 45227), പാ. ബിജു ജോസഫ് (+91 99955 80075), എ. അലക്സാണ്ടർ (+91 94464 60612)