നിലമ്പൂർ : ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നാളെ (ഡിസം. 21) മുതൽ ഡിസം. 23 വരെ നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ നടക്കും. ഐപിസി മഞ്ചേരി സെന്റർ ശുശ്രുഷകൻ പാ. കെ. സി. ഉമ്മൻ ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), ബാബു എബ്രഹാം (ഐപിസി കോഴിക്കോട് സെന്റർ ശുശ്രുഷകൻ), ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ക്യാമ്പിനോട് അനുബന്ധിച്ച് കാത്തിരിപ്പ് യോഗം, ടാലെന്റ്റ് ടെസ്റ്റ്, കൗണ്‍സിലിംഗ്, വചനധ്യാനം, എന്നിവ ഉണ്ടായിരിക്കും.
Post Views: 632