ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – )മത് അന്തർദേശീയ കൺവൻഷൻ ജനു. 15 ന് വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്ഘാടനം ചെയ്യുന്ന മഹായോഗത്തിന്റെ ചിന്താവിഷയം “നിന്റെ രാജ്യം വരേണമേ” (മത്താ : 6:10) എന്നതാണ്.
ഭാരതത്തിലെ പെന്തെക്കോസ്ത് കൺവൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷനിൽ പ്രഭാത പ്രാർത്ഥന, മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, യുവജന / സോദരി സമാജം സമ്മേളനങ്ങൾ, വിദേശ മലയാളീ വിശ്വാസികളുടെ സമ്മേളനം, ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേ സ്കൂൾ / PYPA സമ്മേളനങ്ങൾ, ബൈബിൾ സ്റ്റഡി, സ്നാനം, പൊതുയോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ജനുവരി 22 ന് നടക്കുന്ന സഭായോഗത്തോട് കൂടി മഹായോഗം സമാപിക്കും.
പാ. ഡോ. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. വിത്സൺ ജോസഫ് (ജനറൽ വൈസ് പ്രസിഡന്റ്), പാ. സാം ജോർജ് (ജനറൽ സെക്രട്ടറി), സണ്ണി മുളമൂട്ടിൽ (ജനറൽ ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.