പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റും നോർത്തിന്ത്യാ മിനിസ്ട്രിയും സംയുക്തമായി നേതൃത്വം നല്കുന്ന ‘Pray for Bharath’ ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം’ എന്ന പ്രാർത്ഥന യോഗം ജനുവരി 26 വൈകിട്ട് 8 മുതൽ 11 വരെ നടക്കും. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന നടക്കുന്നത്.
പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ രാജു കെ.തോമസ് സൂററ്റ് മുഖ്യ പ്രഭാഷണം നടത്തും. സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രുഷ നയിക്കും. സ്വദേശത്തും വിദേശത്തുമുള്ളവർ പ്രാർത്ഥനാ ചങ്ങലയിൽ അണി ചേരും.
പ്രയർ ഡിപ്പാർട്ട്മെൻ്റ് വൈസ് ചെയർമാൻ പാസ്റ്റർ വി.ശാമുവേൽ, സെക്രട്ടറി പാസ്റ്റർ മനോജ് വർഗീസ്, ട്രഷറാർ പാസ്റ്റർ കുമാർദാസ്, കമ്മിറ്റിയംഗങ്ങളായ പാസ്റ്റേഴ്സ് കുര്യാക്കോസ് കെ .സി, ക്രിസ്റ്റഫർ.എം. ജെ തുടങ്ങിയവർ നേതൃത്വം നല്കും.
Zoom ID : 892 7064 9969
Passcode : 2023
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോമോൻ കുരുവിള (+91 62353 55453), പാ. മനോജ് വർഗീസ് (+ 91 90484 37210), പാ . ബെന്നി പി. ചാക്കോ (+91 89216 83670)
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)