മാഞ്ചസ്റ്റർ : അസംബ്ലീസ് ഓഫ് ഗോഡിൻ്റെ ഒരു പുതിയ മലയാളം സഭ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഫെബ്രുവരി 12 ന് ആരംഭിക്കും. കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് എന്ന് നാമകരണം ചെയ്തിരിക്കുന്ന സഭയുടെ ഉത്ഘാടനം മാഞ്ചസ്റ്ററിലെ ഓൾഡ് ഹാമിലുള്ള ഷോൽവെർ & മൂർസൈഡ് കമ്മ്യൂണിറ്റി സെന്ററിലാണ് നടക്കുന്നത്. IAG UK & Europe കൗൺസിൽ അംഗമായ പാസ്റ്റർ ജോൺലി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ IAG UK & Europe ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉത്ഘാടനം ചെയ്യും. ന്യൂലൈഫ് AG പ്രെസ്റ്റൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 4 മുതൽ 6 മണിവരെയാണ് ആരാധനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സുവി. ഷിജു ചാക്കോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +44 -758 7356 147
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)
Post Views: 3,633