പാസ്റ്റർ ടൈറ്റസ് ജോൺസൻ എഴുതി യുണീക് മീഡിയ പ്രസിദ്ധീകരിക്കുന്ന ‘കരുണാപാത്രങ്ങൾ’ എന്ന പുസ്തകം തിങ്കൾ (ഫെബ്രുവരി 27) ഇന്ത്യൻ സമയം രാത്രി 8.30 ന് Zoom പ്ലാറ്റ്ഫോമിൽ പ്രകാശനം ചെയ്യും.
ഡോ.ജയിംസ് ജോർജ് വെൺമണി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ വി.പി.ഫിലിപ്പ് ആദ്യകോപ്പി സജി മത്തായി കാതേട്ടിനു നല്കി പ്രകാശനം നിർവ്വഹിക്കും. വിതരണം പാസ്റ്റർ സാം ടി മുഖത്തല സുവി. ജോഷ്വ രാജു കല്ലിശേരിക്കു പുസ്തകം നല്കി ഉദ്ഘാടനം ചെയ്യും.
ഷിബു മുള്ളംക്കാട്ടിൽ പുസ്തകം അവതരിപ്പിച്ചു സംസാരിക്കും. മാത്യു പാലത്തിങ്കൽ പുസ്തകത്തെ വിശകലനം ചെയ്യും. പാസ്റ്റർ അനീഷ് കൊല്ലങ്കോട് ഗ്രന്ഥകാരനെക്കുറിച്ചും ഷാജൻ ജോൺ ഇടയ്ക്കാട് ആമുഖ പ്രസ്താവനയും നടത്തും. എഡിസൺ ബി.ഇടയ്ക്കാട് അവതാരകനായിരിക്കും.112 പേജുള്ള പുസ്തകത്തിന് 120 രൂപയാണ് വില. 7356899830 എന്ന നമ്പരിൽ ഗൂഗിൾ/ഫോൺ പേയിലൂടെ പൈസ അടച്ചു തപാൽ വിലാസം നല്കിയാൽ പുസ്തകം വീട്ടിൽ ലഭിക്കും.
ചെറുചിന്തകൾ അടങ്ങിയ പുസ്തകം വായനക്കാർക്കു പ്രചോദനമാകും.
9104104968 എന്ന സൂം iD യിലൂടെ പ്രകാശനയോഗത്തിൽ ആർക്കും പ്രവേശിക്കാം. ഇംഗ്ലീഷ് വലിയക്ഷരത്തിൽ BOOK എന്നതാണ് പാസ്കോഡ്. പ്രകാശന ചടങ്ങിൽ എല്ലാവരും പ്രവേശിക്കണമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്.
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)