കല്ലൊടി : ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13-15 വരെ കരുവഞ്ചാൽ നടൂപ്പറമ്പിൽ സ്പോർട്സ് സിറ്റി കല്ലൊടിയിൽ നടക്കും. ഐപിസി കണ്ണൂർ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ഡൊമിനിക് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ പി. ജി. വർഗ്ഗീസ്, ബി. മോനച്ചൻ, കെ. ജെ. തോമസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), ബാബു എബ്രഹാം കോഴിക്കോട്, ഷിബിൻ സാമുവേൽ (PYPA കേരളം സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഗോഡ്സ് സിഗ്നേച്ചർ ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജു തോമസ് (+91 96331 78257), പാ. ടി. ബി. റെജി (+91 98477 14719)
Post Views: 1,881