അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സ്കിൽസ്’ എന്ന കോഴ്സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് അഞ്ച് ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തത്. പഠനം വിജയകരമായി പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഡോ. ഐസക്ക് വി. മാത്യു, ഡോ. ജെയിംസ് ജോർജ് വെണ്മണി, ഡോ. സന്തോഷ് ജോൺ, റവ. സാം പി. മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
മെയ് 2 മുതൽ 6 വരെ തുവയൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡിന്റെ സ്നേഹഭവൻ സെന്ററിൽ വെച്ചാണ് ക്ലാസുകൾ നടന്നത്.
ഈ കോഴ്സിന്റെ രണ്ടാമത്തെ മോഡ്യൂളും, പുതിയ ബാച്ചിന്റെ ക്ലാസും ഉടൻ തന്നെ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് :
ഡോ. സന്തോഷ് ജോൺ (ഡയറക്ടർ) +91 94461 93004
Post Views: 861