കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര മേഖല സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മെയ് 21 ന് അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും ഐപിസി കൊട്ടാരക്കര ബേർശേബാ ഹാളിൽ നടക്കും. പാസ്റ്റർ ബിജുമോൻ കിളിവയലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോൺ റിച്ചാർഡ് സമ്മേളനം ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോസ് തോമസ് ജേക്കബ് (SSA സ്റ്റേറ്റ് ഡയറക്ടർ), ഫിന്നി പി. മാത്യു എന്നിവർ സന്ദേശങ്ങൾ നൽകും. പാ. സാജൻ ഈശോ പ്ലാച്ചേരി, പാ. റെജി ജോർജ്, പാ. ബിജു ജോസഫ്, പാ. ബിനു ജോൺ, എ. അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും. ജോയൽ ജെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 94473 45227, +91 94968 19521
Post Views: 609