കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (IPC) യുടെ 2023 – 2027 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. പാ. ഡോ. ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാ. ഡോ. ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാ. തോമസ് ജോർജ്,, വർക്കി എബ്രഹാം കാച്ചാണത്ത് (ഇരുവരും ജോയിന്റ് സെക്രട്ടറിമാർ), ജോൺ ജോസഫ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
പാ. ഡോ. ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്) :
ഐപിസി ജനറൽ പ്രസിഡന്റായി തുടർച്ചയായി ഇത് രണ്ടാം ഊഴവും, 2006 – 2013 കാലഘട്ടത്തിൽ ഐപിസി ജനറൽ സെക്രട്ടറിയുമായിരുന്നു പാ. ഡോ. ടി. വത്സൻ എബ്രഹാം. 2009 മുതൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ഉപാദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘The Cinderella Challenge’, ‘Crumbs from the Table’ (Vol. 1 & 2) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് പാ. വത്സൻ എബ്രഹാം.
പാ. ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്) :
ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
പാ. ബേബി വർഗീസ് (ജനറൽ സെക്രട്ടറി) :
ഐപിസി ജനറൽ വൈസ് പ്രസിഡന്റായി രണ്ട് ഭരണസമിതികളിൽ ചുമതല വഹിച്ച പാ. ഡോ. ബേബി വർഗീസ്, ഐപിസി നേപ്പാൾ റീജിയന്റെ മുൻ പ്രസിഡന്റാണ്. ഐപിസി ഫാമിലി കോൺഫറൻസ്, പെന്തെക്കോസ്ത് യൂത്ത് കോൺഫറൻസ് ഡാളസ് (PYCD), വേൾഡ് മലയാളീ പെന്തെക്കോസ്തൽ കോൺഫറൻസ്, എന്നിവയുടെ നേതൃത്വ പദവികൾ അലങ്കരിച്ചിട്ടുണ്ട്. നിലവിൽ ഐപിസി എബനേസർ, ഡാളസ് സഭയുടെ സീനിയർ ശുശ്രുഷകനാണ്.
പാ. തോമസ് ജോർജ് (ജനറൽ ജോയിന്റ് സെക്രട്ടറി) :
ഓസ്ട്രേലിയായിലെ ഐപിസി യുടെ ആദ്യ മിഷനറിയായ പാ. തോമസ്, പരേതനായ പാസ്റ്റർ ഇ. സി. ജോർജിന്റെ സീമന്തപുത്രനാണ്.
വർക്കി എബ്രഹാം കാച്ചാണത്ത് (ജനറൽ ജോയിന്റ് സെക്രട്ടറി) :
കോട്ടയം തിയോളജിക്കൽ സെമിനാരി പ്രസിഡന്റായ വർക്കി എബ്രഹാം, പവർവിഷൻ TV എക്സിക്യൂട്ടീവ് ഡയറക്ടറും, എക്സൽ സ്കൂൾ ഓഫ് ഇവാൻജെലിസം പ്രസിഡന്റുമാണ്. ഗുഡ് ഷെപ്പേർഡ് പബ്ലിക്ക് സ്കൂൾ & ജൂനിയർ കോളേജ് ചങ്ങനേശ്ശെരി, അൽ റാഫ മെഡിക്കൽ സെന്റർ റാന്നി എന്നീ സ്ഥാപനങ്ങൾക്ക് വർക്കി എബ്രഹാം നേതൃത്വം നൽകുന്നു. ആതുരസേവന രംഗത്ത് ഗില്ഗാൽ ആശ്വാസ ഭവൻ ഫൗണ്ടർ മെമ്പർ, വർക്കി എബ്രഹാം ഫൗണ്ടേഷൻ ചെയർമാൻ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഫൗണ്ടർ മെമ്പർ, റാന്നി മർച്ചന്റ് അസോസിയേഷൻ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ജോൺ ജോസഫ് (ട്രഷറർ) :
ഐപിസി മുൻ ജനറൽ ട്രഷററായ ജോൺ ജോസഫ്, മുൻ ന്യൂനപക്ഷ കമ്മീഷനിലെ ക്രിസ്ത്യൻ പ്രതിനിധി കൂടിയായിരുന്നു. പരേതനായ പാസ്റ്റർ വി. ടി. ജോസഫിന്റെ മകനാണ്.